ഇനി ഒരുമിച്ചു നീങ്ങാം; മോദിയുമായി അനുനയ പാതയിൽ കെജ്രിവാൾ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിനോടുള്ള ഏറ്റുമുട്ടൽ നയത്തിൽ നിന്ന് നാടകീയ പിൻമാറ്റവുമായി ഡൽഹി മുഖ്യമന്ത്രി അരവ ിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാറുമായി നേരത്തേയുണ്ടായിരുന്ന എതിർപ്പിെൻറ പാതയിൽ നിന്ന് മാറി, തുറന്ന സമീ പനം സ്വീകരിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി. വെള്ളിയാഴ്ച കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി സർക്കാറും കേന്ദ്ര സർക്കാറും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കെജ്രിവാൾ അഭിപ്രായപ ്പെട്ടു.
Assured full cooperation of Del govt. To develop Delhi, capital city of India, it is imp that Del govt n Centre work together. https://t.co/zer8OIVBGN
— Arvind Kejriwal (@ArvindKejriwal) June 21, 2019
മോദിയെ സന്ദർശിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ചു. തലസ്ഥാന നഗരിയായ ഡൽഹിയുടെ വികസനത്തിനായി പൂർണ സഹകരണം ഉറപ്പ് നൽകിയതായും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.
മഴക്കാലത്ത് യമുനാ നദിയിലെ ജലം സംഭരിച്ചുവെക്കാൻ ഡൽഹി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ഒരു വർഷത്തെ ഡൽഹിയുടെ ജലാവശ്യങ്ങൾക്ക് ഒരു സീസണിലെ ജലം പര്യാപ്തമാവും. മഴവെള്ള സംഭരണത്തിന് കേന്ദ്രത്തിെൻറ പിന്തുണ തേടിയിട്ടുണ്ടെന്നും ഡൽഹിയിെല മൊഹാല ക്ലിനിക്കും സർക്കാർ സ്കൂളുകളും സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചതായും കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.
Met Sh @narendramodi ji n congratulated him for LS victory
— Arvind Kejriwal (@ArvindKejriwal) June 21, 2019
1. Del govt plans to store yamuna water during rainy season. One season’s water sufficient to meet one year’s Delhi’s water needs. Requested Centre’s support
2. Invited PM to visit a Mohalla clinic n Del govt school
മോദി സർക്കാറിെൻറ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഡൽഹി സർക്കാറിെൻറ ആരോഗ്യ പദ്ധതികൾ ബൃഹത്താണെന്ന് കെജ്രിവാൾ മോദിയെ ധരിപ്പിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി ഡൽഹി സർക്കാറിെൻറ ആരോഗ്യ പദ്ധതിയുമായി കൂട്ടിച്ചേർക്കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.