ഇന്ത്യൻ ജയിലുകൾ മോശമെന്ന് മല്യ; മികച്ച സൗകര്യമൊരുക്കാമെന്ന് സർക്കാർ
text_fieldsമുംബൈ: ഇന്ത്യൻ ജയിലുകൾ തനിക്ക് പാർക്കാൻ യോഗ്യമല്ലെന്ന് ബ്രിട്ടീഷ് കോടതിയിൽ വിവാദ വ്യവസായി വിജയ് മല്യയുടെ പരാതി. ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസിൽ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അപേക്ഷയിലെ വാദത്തിനിടെയാണ് അദ്ദേഹത്തിെൻറ അഭിഭാഷകൻ ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്.
പ്രമേഹരോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ജയിലുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയും സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിെൻറ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തെ വിവരം ധരിപ്പിക്കുകയും ജയിൽ മാന്വൽ പ്രകാരം അനുവദനീയമെങ്കിൽ വിചാരണ പൂർത്തിയാകുംവരെ മല്യക്ക് പ്രത്യേകം ഭക്ഷണം നൽകുന്നത് സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്തു.
യൂറോപ്യൻ മാതൃകയിലുള്ള ജയിൽ സജ്ജീകരിക്കാൻ സന്നദ്ധമാണെന്ന് ജയിൽ അധികൃതർ സമ്മതിച്ചു. ആർതർ റോഡ് ജയിൽ ഇതിന് അനുയോജ്യമാണെന്നും വേണമെങ്കിൽ മല്യയുടെ താൽപര്യമനുസരിച്ച് വേറെ നിർമിക്കാമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇവിടത്തെ 12ാം നമ്പർ ജയിൽ യൂറോപ്യൻ നിലവാരത്തിലുള്ളതാണ്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മൽ കസബിനുവേണ്ടിയാണ് ഇത് നിർമിച്ചത്. ഇനി കേസ് പരിഗണിക്കുേമ്പാൾ ഇതനുസരിച്ച് റിപ്പോർട്ട് നൽകുമെന്നും ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.