സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ. നമ്മുടെ നിയമങ്ങൾ, നിയമ വ്യവസ്ഥകൾ, സമൂഹം, മൂല്യങ്ങൾ എന്നിവ സ്വവർഗ വിവാഹം അംഗീകരിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
1956ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് പ്രതീക് ജാലൻ എന്നിവരാണ് ഹരജി പരിഗണിച്ചത്.
ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതിമാരെ അംഗീകരിക്കാൻ നമ്മുടെ സമൂഹം തയാറാകില്ല. സ്വവർഗ വിവാഹം നിരവധി നിയമങ്ങളുടെ ലംഘനമാണ്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിക്കുന്നവർ സ്ത്രീയും പുരുഷനുമായിരിക്കണം. മറ്റു വിവാഹങ്ങൾ നിരോധിക്കെപ്പട്ടവയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.
സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിജിത് അയ്യർ മിത്രയാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്തത് തുല്യതയെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന നടപടിയാെണന്ന് ഹരജിയിൽ പറയുന്നു. കേസിൽ ഒക്ടോബർ 21ന് വീണ്ടും വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.