വിമതരെ കാണണമെന്ന കോൺഗ്രസ് ആവശ്യം തള്ളി
text_fieldsന്യൂഡൽഹി: തട്ടിക്കൊണ്ടുപോയി ബംഗളൂരുവിൽ പാർപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ തങ ്ങളുടെ എം.എൽ.എമാരെ കാണാൻ അനുവദിക്കണമെന്ന കോൺഗ്രസിെൻറ ആവശ്യം സുപ്രീംകോടതി തള് ളി. എം.എൽ.എമാരെ കസ്റ്റഡിയിൽവെച്ചത് കുട്ടികളെ കസ്റ്റഡിയിൽ വെച്ചതുപോലെ കാണാൻ പറ്റില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മധ്യപ്ര ദേശിൽ കുതിരക്കച്ചവടം നടത്താതിരിക്കാനുള്ള നടപടിമാത്രമാണ് തങ്ങളുടെ ആലോചനയിലെന്നും ബെഞ്ച് തുടർന്നു.
മധ്യപ്രദേശിൽ എത്രയും പെെട്ടന്ന് വിശ്വാസ വോട്ട് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും എം.എൽ.എമാരെ തട്ടിക്കൊണ്ടുപോയതിനെതിരെ കോൺഗ്രസും സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കുതിരക്കച്ചവടം തടയാതെ േനാക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞപ്പോൾ കുതിരകൾ ഇതിനകം ബന്ദികളാക്കപ്പെട്ടുവെന്ന് അഭിഷേക് മനു സിംഗ്വി ബോധിപ്പിച്ചു.
അതേസമയം, എം.എൽ.എമാർ കോൺഗ്രസ് നേതാക്കെള കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് വാദിച്ചു. അവർ സുപ്രീംകോടതിയിൽ വരാൻ തയാറാണെന്നും സിംഗ് ബോധിപ്പിച്ചു.
എന്നാൽ, അത് അനുചിതമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. ബി.ജെ.പി പുറത്തുവിട്ട എം.എൽ.എമാരുടെ വിഡിയോ ക്ലിപ് കണ്ടുവെന്ന് പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ്, സ്പീക്കർക്ക് മുന്നിൽ അവരെ ഹാജരാക്കിയാൽ പെെട്ടന്ന് തീരുമാനമെടുക്കുമോ എന്ന് ചോദിച്ചു. എന്നാൽ, സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ സ്പീക്കർക്ക് മുന്നിൽ ഹാജരാകാൻ ആഗ്രഹിക്കുന്നില്ലെന്ന് എ.എസ്.ജി എതിർപ്പ് പ്രകടിപ്പിച്ചു. കേസിൽ ഇന്നും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.