Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ​ല​സ്​​തീ​ൻ...

ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്ക്​ സ്വ​ത​ന്ത്ര നി​ല​പാ​ടെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
India-on-Palestine
cancel

ന്യൂ​ഡ​ൽ​ഹി: ഫ​ല​സ്​​തീ​ൻ ജ​ന​ത​യോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം ഭാ​വി​ക്കു​ക​യും ഇ​സ്രാ​യേ​ലു​മാ​യി ച​ങ്ങാ​ത്തം വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന മോ​ദി​സ​ർ​ക്കാ​റി​ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ജ​റൂ​സ​ലം പ്ര​ഖ്യാ​പ​നം ന​യ​ത​ന്ത്ര കു​രു​ക്കാ​യി. എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​​െൻറ ത​ല​സ്​​ഥാ​നം ജ​റൂ​സ​ല​മാ​യി അം​ഗീ​ക​രി​ച്ച്​ അ​മേ​രി​ക്ക​ൻ എം​ബ​സി ടെ​ൽ അ​വീ​വി​ൽ​നി​ന്ന്​ അ​ങ്ങോ​ട്ടു മാ​റ്റു​മെ​ന്ന ​ട്രം​പി​​െൻറ നി​ല​പാ​ടി​നോ​ട്​ ഇ​ന്ത്യ ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കി​ല്ല. 

വി​ശ​ദ​മാ​യൊ​രു പ്ര​സ്​​താ​വ​ന​ക്ക്​ ഇ​ന്ത്യ ത​യാ​റാ​യി​ട്ടി​ല്ല. എ​വി​ടെ​യും തൊ​ടാ​തെ​യു​ള്ള പ്ര​സ്​​താ​വ​ന​യാ​ണ്​ ജ​റൂ​സ​ലം വി​ഷ​യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത്. ‘‘ഫ​ല​സ്​​തീ​ൻ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ സ്വ​ത​ന്ത്ര​വും സു​സ്​​ഥി​ര​വു​മാ​ണ്. ഏ​തെ​ങ്കി​ലും മൂ​ന്നാം രാ​ജ്യ​മ​ല്ല അ​ത്​ തീ​രു​മാ​നി​ക്കു​ന്ന​ത്, രാ​ജ്യ​ത്തി​​െൻറ താ​ൽ​പ​ര്യ​ങ്ങ​ളു​ടെ​യും കാ​ഴ്​​ച​പ്പാ​ടു​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്തിയ​ത്’’-വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ര​വീ​ഷ്​ കു​മാ​ർ ന​യം വ്യ​ക്​​ത​മാ​ക്കി​യ​ത്​ ഇ​ങ്ങ​നെ​യാ​ണ്.

ച​രി​ത്ര​പ​ര​മാ​യി​ത്ത​ന്നെ ഫ​ല​സ്​​തീ​ൻ ജ​ന​ത​യോ​ട്​ ​ഇ​ന്ത്യ െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു പോ​രു​ന്നു. സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തി​​െൻറ ത​ല​സ്​​ഥാ​നം എ​ന്ന നി​ല​യി​ലാ​ണ്​ കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​നെ ഇ​ന്ത്യ എ​ക്കാ​ല​വും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​നെ ത​ള്ളി​പ്പ​റ​ഞ്ഞ്​ ഫ​ല​സ്​​തീ​നോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ മോ​ദി​സ​ർ​ക്കാ​ർ ത​യാ​റ​ല്ല. 

ഇ​ന്ത്യ-​ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ അ​ച്ചു​ത​ണ്ട്​ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ട്ട കാ​ല​മാ​ണ്. അ​മേ​രി​ക്ക​ൻ സ​മീ​പ​ന​ത്തെ അ​പ​ല​പി​ക്കാ​ൻ പാ​ക​ത്തി​ൽ  ശ​ക്​​ത​മാ​യൊ​രു ന​യ​ത​ന്ത്ര നി​ല​പാ​ട്​ ഇ​ന്ത്യ​ക്ക്​ ഉ​ണ്ടാ​യി​രു​ന്ന കാ​ലം മാ​റി. അ​തു​കൊ​ണ്ട്​ ഒ​ഴു​ക്ക​ൻ പ്ര​സ്​​താ​വ​ന​ക്ക​പ്പു​റം ഇ​ന്ത്യ സു​വ്യ​ക്​​ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മൊ​ന്നും ന​ട​ത്താ​ൻ ഇ​ട​യി​ല്ല. സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ പി​ന്തു​ണ ഇ​ക്കൊ​ല്ലം ആ​ദ്യം ഡ​ൽ​ഹി​യി​ലെ​ത്തി​യ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചി​രു​ന്നു.

പ​ക്ഷേ, കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​നെ​ക്കു​റി​ച്ച്​ ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഇ​സ്രാ​യേ​ലി​നോ​ടു​ള്ള ക​ട​പ്പാ​ടു​കൂ​ടി വ​രു​ന്ന​തി​​െൻറ തെ​ളി​വാ​യി​രു​ന്നു അ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​േ​​ര​ന്ദ്ര മോ​ദി ഇൗ ​വ​ർ​ഷം ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച​ത്​ പ​ര​സ്​​പ​ര​ബ​ന്ധ​ത്തി​​െൻറ ആ​ഴം വെ​ളി​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ൽ​നി​ന്നൊ​രു പ്ര​ധാ​ന​മ​ന്ത്രി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച​ത്​ അ​താ​ദ്യ​മാ​യി​രു​ന്നു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു അ​ടു​ത്ത വ​ർ​ഷാ​ദ്യം ഇ​ന്ത്യ​യി​ൽ വ​രാ​നി​രി​ക്കു​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeljerusalemworld newsAmericasmalayalam newsDonald Trump
News Summary - Our Stand Independent': India After Trump's Controversial Jerusalem Announcement-India News
Next Story