ഉമർ ഖാലിദിെൻറ ജാമ്യഹരജി തള്ളി
text_fieldsന്യൂഡൽഹി: യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദ്, പൊലീസ് കസ്റ്റഡിവേളയിൽ കുടുംബത്തെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളി. സെപ്റ്റംബർ 24 വരെ 10 ദിവസത്തേക്കാണ് ഉമർ ഖാലിദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഫെബ്രുവരിയിൽ വടക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിലെ ഗൂഢാലോചന ആരോപിച്ചുള്ള കേസിലാണ് യുവാവിനെ ഈ മാസം 13ന് അറസ്റ്റുചെയ്തത്.
കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദിന് മേൽചുമത്തിയ കുറ്റം. ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ് കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമർ ഖാലിദ് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.