ഇളയരാജയേയും റഹ്മാനേയും ഇഷ്ടപ്പെട്ടിരുന്ന തമിഴൻ; സ്വാമിക്കായി വിതുമ്പി സുഹൃത്തുക്കളും പരിചയക്കാരും
text_fields
തമിഴ്നാട്ടിലെ തൃച്ചിയിൽ ജനിക്കുകയും ജാർഖണ്ഡ് പ്രവർത്തന വേദിയായി തെരഞ്ഞെടുക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു അന്തരിച്ച ഫ.സ്റ്റാൻ സ്വാമി. പ്രവർത്തനമണ്ഡലം മാറിയെങ്കിലും അദ്ദേഹം തെൻറ ഭാഷയും സംഗീതവും ഉപേക്ഷിച്ചിരുന്നില്ല. ഇളയരാജയേയും എ.ആർ.റഹ്മാനേയും കേൾക്കാനായിരുന്നു സ്വാമി ഒഴിവുസമയങ്ങളിൽ ഇഷ്ടപ്പെട്ടിരുന്നത്. സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുധധാരിയായിരുന്നു അദ്ദേഹം. പരിചയപ്പെട്ട മനുഷ്യരെയെല്ലാം തെൻറ സ്നേഹവലയത്തിൽപ്പെടുത്താനും കൃശഗാത്രനും കൃതഹസ്തനുമായ ഇൗ ജസ്യുട് പാതിരിക്ക് കഴിഞ്ഞിരുന്നു. അദ്ദേഹത്തിെൻറ മരണശേഷം വരുന്ന അനുസ്മരണങ്ങളെല്ലാം ഇത്തരത്തിൽ സ്നേഹസ്പർശമുള്ളതാണ്.
അഞ്ച് പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽപെട്ട അദ്ദേഹം നിരവധി മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പടെ അദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചിച്ചു. ഒരു കുറ്റാരോപിതെൻറ നിര്യാണത്തിൽ സംസ്ഥാന ഭരണകൂടത്തിെൻറ തലവൻ അനുശോചിക്കണമെങ്കിൽ അതിലുള്ള സാമൂഹ്യസമ്മർദ്ദം അത്രമേൽ വലുതായിരിക്കും. പ്രായം എൺപതുകളിലിത്തിയ സ്വാമിയുടെ ശരീരം ദുർബലമായിരുന്നെങ്കിലും പ്രവർത്തനമണ്ഡലത്തിൽ അദ്ദേഹം ഉൗർജസ്വലനായിരുന്നു. അനീതി, ചൂഷണം, ഭരണനിർവഹണ വീഴ്ച്ച എന്നിവക്കെതിരേ അദ്ദേഹം നിരന്തരം പോരാടി. ഇതുകൊണ്ടുതന്നെ ഭരണകൂടത്തിലും ജാർഖണ്ഡ് പോലീസിലും ഉള്ള പലരും അദ്ദേഹത്തിെൻറ രൂക്ഷവിമർശകരുമായിരുന്നു.
'എെൻറ സങ്കടവും ക്രോധവും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. റാഞ്ചിയിൽ പോയി ഞാൻ ഫാ. സ്റ്റാൻ സ്വാമിയെ കണ്ടിട്ടുണ്ട്. സൗമ്യനും ദയയുള്ളവനും നീതിയോട് അടങ്ങാത്ത ആർത്തിയുള്ളവനുമായ മനുഷ്യനായിരുന്നു അദ്ദേഹം. ഉദാരമായ ജീവിതത്തിെൻറ അവസാനത്തിൽ അദ്ദേഹത്തോട് പെരുമാറിയ രീതി എന്നെ വല്ലാതെ വിഷമിക്കുന്നു'-കൊൽക്കത്തയിൽ നിന്നുള്ള ഒരു മുൻ പത്രാധിപൻ സ്വാമിയെപറ്റി എഴുതി.'ഫാദറിെൻറ ഒരു ഫോട്ടോ എെൻറ ഓഫീസിലെ എക്സ്-റേ വ്യൂ ബോക്സിൽ പതിച്ചിട്ടുണ്ട്. എല്ലാ ദിവസവും ചെയ്യുന്നതുപോലെ ഇന്ന് രാവിലെയും ഞാനത് കണ്ടിരുന്നു. പക്ഷേ അദ്ദേഹത്തിെൻറ നിര്യാണത്തെക്കുറിച്ചുള്ള ഭയാനകമായ വാർത്തക്കുഞാൻ തയ്യാറായിരുന്നില്ല. അധ്വാനിക്കുന്ന ജനങ്ങളുടെ പിതാവായിരുന്നു അദ്ദേഹം. ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കാനും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് അദ്ദേഹം ജീവിതം ചിലവഴിച്ചത്.
അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഭരണകൂടം അവസാനം ആ നിസ്വാർഥനെ കൊലപ്പെടുത്തുകയും ചെയ്തു'-ജംഷദ്‌പൂരിൽ നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിഷേധങ്ങളിലും, ധർണകളിലും പെങ്കടുക്കുക, കത്തുകളും നിവേദനങ്ങളും എഴുതുക, ജുഡീഷ്യറിയുടെ വീഴ്ച്ചകൾ തുറന്നുകാട്ടുക, വാർത്താക്കുറിപ്പുകളും ആനുകാലികങ്ങളിലും എഴുതുക, റാഞ്ചിയിലെ ഗോത്രാവകാശങ്ങളെക്കുറിച്ചുള്ള സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പെങ്കടുക്കുക തുടങ്ങി സജീവമായിരുന്നു അദ്ദേഹത്തിെൻറ ജീവിതം. പ്രാദേശിക ഹിന്ദി പത്രങ്ങൾ അദ്ദേഹത്തെ ഏറെക്കുറേ ശത്രുവായാണ് കണ്ടിരുന്നത്. മാവോയിസ്റ്റുകൾക്ക് അഭയം നൽകിയതായും, വിപ്ലവത്തിൽ വിശ്വസിക്കുന്നതായും 'നിരപരാധികളായ' ഗോത്രവർഗക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും അദ്ദേഹത്തെ കുറിച്ച് ഭരണാനുകൂല മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്.
വികസന വിരുദ്ധനാണെന്നായിരുന്നു അദ്ദേഹത്തിന് എതിരേ ഉയർന്ന വലിയ വിമർശനങ്ങളിലൊന്ന്. വികസന പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് എന്നും സംശയമുണ്ടായിരുന്നു. അത് ആദിവാസികളെ നാടുകടത്തുകയും അവരുടെ ഭൂമി കവർന്നെടുക്കുകയും ചെയ്യുന്നതിന് അദ്ദേഹം പലപ്പോഴും സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2018 ൽ റാഞ്ചിയിലെ പ്രാദേശിക പത്രങ്ങൾ 'ഫ.സ്റ്റാൻ സ്വാമി മോദിയെ വധിക്കാൻ ഗൂൗഡാലോചന നടത്തിയെന്നാരോപിച്ച്' വാർത്ത എഴുതിയത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു. അവസാനം ഭരണകൂടം അദ്ദേഹത്തെ കുടുക്കിയത് ഭീമ-കോറേഗാവ് വ്യാജ കേസിലായിരുന്നു. കേസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് ഇതേപറ്റി സ്വതന്ത്രമായി അന്വേഷിച്ച മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പറഞ്ഞിരുന്നു.
'എന്തിനാണ് ഭരണകൂടം തങ്ങളുടെ വഴിയിൽനിന്ന് എന്നെ ഒഴിവാനാഗ്രഹിക്കുന്നതെന്ന് എനിക്കറിയാം. ഇതിനുള്ള എളുപ്പവഴി കേസുകളിൽ കുടുക്കി എന്നെ നിയമവഴികളിൽ കുടുക്കിയിടുകയാണ്. ഇതിലൂടെ നിഷ്കളങ്കരും സാധുക്കളുമായ ആദിവാസികൾക്ക് നീതി നിഷേധിക്കാമെന്നാണ് അവർ കരുതുന്നത്'-സ്റ്റാൻ സ്വാമി തന്നോടുള്ള ഭരണകൂട വേട്ടയെപറ്റി ഒരിക്കൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.