പ്രക്ഷോഭത്തിനിടെ മരിച്ച കർഷകെൻറ മൃതദേഹം ആശുപത്രിയിൽ എലി കരണ്ടുതിന്ന നിലയിൽ
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ കർഷകെൻറ മൃതദേഹം ആശുപത്രിയിൽ എലി കരണ്ടനിലയിൽ. ഡൽഹി -ഹരിയാന അതിർത്തിയായ കുണ്ട്ലിയിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്ന 70 കാരെൻറ മൃതദേഹമാണ് എലി കരണ്ടത്. സോനിപത്തിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.
പ്രക്ഷോഭത്തിൽ പെങ്കടുക്കുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് രാജേന്ദ്ര സരോഹ മരിച്ചത്. മരണകാരണം വ്യക്തമല്ലാത്തതിനാൽ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചു.
മൃതദേഹം ഫ്രീസറിൽനിന്ന് പുറത്തെടുത്തപ്പോൾ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ് എലികൾ വികൃതമാക്കിയത്.
'മൃതദേഹത്തിൽനിന്ന് രക്തം െപാടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവിെൻറ ദേഹത്തുണ്ടായിരുന്നു. ഇത് ഗ്രാമവാസികളുടെയും ഖാപ് പഞ്ചായത്തിെൻറയും പ്രതിഷേധത്തിന് ഇടയാക്കി' -രാജേന്ദ്ര സരോഹയുടെ മകൻ പറഞ്ഞു.
മൃതദേഹം എലി കരണ്ട സംഭവത്തെ പറ്റി അേന്വഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസർ പറഞ്ഞു.
സോനിപത്തിലെ ബയാൻപുർ സ്വദേശിയാണ് രാജേന്ദ്ര സരോഹ. കർഷക പ്രക്ഷോഭത്തിൽ പങ്കാളിയാകാൻ ഡൽഹി അതിർത്തിയിലെത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രി അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ട്ലി അതിർത്തിയിൽ പ്രക്ഷോഭത്തിനിടെ 19ാമത്തെ കർഷകനാണ് മരിക്കുന്നത്.
സംഭവത്തിൽ കോൺഗ്രസ്, ഹരിയാന ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം വേദനാജനകമായ സംഭവം കഴിഞ്ഞ 73 വർഷത്തിനിടെ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.