സേനാമേധാവി തെരുവുഗുണ്ടയെപോലെ സംസാരിക്കരുതെന്ന് സന്ദീപ് ദീക്ഷിത്
text_fieldsന്യൂഡൽഹി: ഇന്ത്യൻകരസേനമേധാവി ‘തെരുവുഗുണ്ട’യെപോലെ സംസാരിക്കരുത് എന്ന് പറഞ്ഞതിന് കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിെൻറ മകനുമായ സന്ദീപ് ദീക്ഷിത് മാപ്പുപറഞ്ഞു. സന്ദീപ് ദീക്ഷിതിെൻറ പ്രസ്താവനയിൽ നിന്ന് കോൺഗ്രസ് അകലംപാലിെച്ചങ്കിലും ബി.ജെ.പി അതിനെതിരെ രംഗത്തുവന്നു.
പാകിസ്താൻ സേനാമേധാവി ഖമർ ജാേവദ് ബജ്വയുടെ പ്രകോപനപരമായ പ്രസ്താവനയെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോൾ, പാകിസ്താൻ അങ്ങനെയൊക്കെ പറയുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതാണെന്നും എന്നാൽ, ഇന്ത്യയുടെ കരസേന മേധാവി ഒരു തെരുവുഗുണ്ടയെപോലെ സംസാരിക്കരുതെന്നുമാണ് സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടത്. സന്ദീപിെൻറ പരാമർശം ഞെട്ടിക്കുന്നതാണെന്നും അതിനെ അപലപിക്കുകയാണെന്നും കോൺഗ്രസ് വക്താവ് മീം അഫ്സൽ പറഞ്ഞു.കോൺഗ്രസ് പാർട്ടി സേനയെ ആദരിക്കുന്നുണ്ടെന്നും സേനാമേധാവിക്കെതിരെ അത്തരം പദ പ്രയോഗങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും മീം അഫ്സൽ പറഞ്ഞു.
എന്നാൽ, സന്ദീപിെൻറ അഭിപ്രായം കോൺഗ്രസിേൻറതാണെന്ന നിലയിൽ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിരൺ റിജിജുവും രംഗത്തുവന്നു. കരസേനമേധാവിയെ തെരുവുഗുണ്ട എന്ന് വിളിക്കാൻ കോൺഗ്രസിന് എങ്ങനെ ധൈര്യം വെന്നന്ന് കിരൺ റിജിജു ചോദിച്ചു. താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് ശരിക്കും വിശ്വസിക്കുന്നുണ്ടെന്നും അതിനാൽ മാപ്പുപറയുകയാണെന്നും ആ പരാമർശം പിൻവലിക്കുകയാണെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.