മെഡിക്കൽ കോളജിൽ റാഗിങ്: 100 ഓളം വിദ്യാർഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിപ്പിച്ചു
text_fieldsലഖ്‌നോ: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ സീനിയർ വിദ്യാർഥികൾ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബലംപ്ര യോഗിച്ച് തല മൊട്ടയടിപ്പിച്ചു. നൂറിലധികം ആൺകുട്ടികളുടെ തല മൊട്ടയടിപ്പിക്കുകയും മുതിർന്ന വിദ്യാർഥികളെ തൊഴാന ്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഉത്തര്‍പ്രദേശിലെ സഫായിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല ്‍ സയന്‍സില്‍ ചൊവ്വാഴ്ചയാണ് സംഭവം. തലമൊട്ടയിച്ച് ശുഭ്രവസ്ത്രം ധരിച്ച ഒന്നാം വർഷ വിദ്യാർഥികൾ കാമ്പസിലൂടെ വരിയായി നീങ്ങുന്നതും സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഏറെ ദൂരെ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. മൊട്ടയടിച്ച ഒരു കൂട്ടം വിദ്യാർഥികൾ വെള്ള വസ്ത്രമിട്ട് വരിവരിയായി നടക്കുന്നതും കുറച്ച് കഴിഞ്ഞ് ഇവര്‍ ജോഗിങ് ചെയ്ത് മുതിര്‍ന്ന വിദ്യാര്‍ഥികളെ പോയി വണങ്ങുന്നതുമായ രണ്ട് വിഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒന്നിൽ സുരക്ഷാ ഗാര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് തൊട്ടപ്പുറത്ത് കാണുന്നുണ്ടെങ്കിലും അയാള്‍ ഇതിനെതിരെ പ്രതികരിക്കുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. വിഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി.
ക്യാമ്പസിലെ റാഗിങ് പരിശോധിക്കാന്‍ പ്രത്യേക സംഘമുണ്ടെന്നും സമാനമായ സംഭവത്തില്‍ നേരത്തെ നിരവധിപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ ഡോ.രാജ്കുമാര്‍ പ്രതികരിച്ചു. വിദ്യാർഥികളുടെ ക്ഷേമത്തിനായി കോളജിൽ പ്രത്യേക ഡീൻ ഉണ്ട്. സംഭവം അന്വേഷിച്ച് വരികയാണ്. റാഗിങ് വിരുദ്ധ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുക. റാഗിങ് സ്പെഷ്യൽ സ്ക്വാഡ് യൂനിവേഴ്സിറ്റിയിൽ കർശന പരിശോധന നടത്തും. ഏത് വിദ്യാർഥികള്‍ക്കും ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് പരാതി നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.