സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; 137 നഴ്സിങ്, പാരാമെഡിക്കൽ വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsമംഗളൂരു: നഴ്സിങ്, പാരാമെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ 137 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. മംഗളൂരുവിലെ ശക്തിനഗറിൽ സ്വകാര്യ ഹോസ്റ്റലിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിദ്യാർഥികളെ രാത്രി തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
രാവിലെ മുതൽ തന്നെ പല വിദ്യാർഥികൾക്കും വയറുവേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വൈകീട്ടായതോ2െ കൂടുതൽ പേർക്ക് അസ്വസ്ഥതകൾ ഉണ്ടാകാൻ തുടങ്ങിയതോടെ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ബന്ധുക്കളും ആശുപത്രികളിൽ എത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു. രാത്രി ഒമ്പതോടെ സിറ്റി ഹോസ്പിറ്റലിന് മുന്നിൽ 400-500 പേർ തടിച്ചു കൂടിയിരുന്നു. അതിൽ ഭൂരിഭാഗവും വിദ്യാർഥികളും ബാക്കി അവരുടെ രക്ഷിതാക്കളുമായിരുന്നുവെന്ന് പൊലീസ് കമീഷണർ എൻ. ശശി കുമാർ പറഞ്ഞു.
പുലർച്ചെ തന്നെ പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. 100ലധികം പെൺകുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിലെത്തി. നിലവിൽ 137 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പൊലീസ് ഭക്ഷ്യ വിഷബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ ഹെൽത്ത് ഇൻസ്‍പെക്ടർ ഡോ.അശോക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.