മോശം കാലാവസ്ഥ; മാനസരോവർ തീർഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു
text_fieldsന്യൂഡൽഹി: ശക്തമായ മഴയും േമാശം കാലാവസ്ഥയും മൂലം 1000ലേറെ കൈലാസ മാനസരോവർ തീർഥയാത്രികർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു. അഞ്ചു ദിവസത്തിലേറെയായി പലയിടങ്ങളിലായി തീർഥാടകർ കുടുങ്ങിക്കിടക്കുന്നത്. അതിൽ 290 പേരും കർണാടകക്കാരാണ്. രക്ഷാ പ്രവർത്തകർ തീർഥാടകരുമായി ബന്ധപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട ശ്രമങ്ങൾ നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നു നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കാഠ്മണ്ഡുവിൽ നിന്ന് 423 കിലോമീറ്റർ ദൂരെയുള്ള സിമിക്കോട്ട് മേഖലയിലാണ് കൂടുതൽ തീർഥാടകർ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ കൃത്യമായ റോഡ് സൗകര്യവും മറ്റുമില്ലാത്തത് രക്ഷാ പ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണ്. മോശം കാലാവസ്ഥ മൂലം മറ്റു വഴികളിലൂടെ രക്ഷാ പ്രവർത്തനം നടത്താനുള്ള ശ്രമവും പരാജയപ്പെടുകയാണ്. സൈനിക ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കുെമന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 525 തീർഥാടകർ സിമിക്കോട്ടിലും 550 പേർ ഹിൽസയിലും 500ലേറെ പേർ ടിബറ്റർ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. കർണാടകയിൽ നിന്നുള്ള 290 തീർഥയാത്രികരും സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തീർഥാടകർക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്ന് ആന്ധ്ര സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ടിബറ്റൻ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെെട്ടന്ന് തിരികെ കൊണ്ടു വരാൻ ശ്രമിക്കണമെന്ന് ടൂർ ഏജൻസികളോട് ഇന്ത്യൻ രക്ഷാ പ്രവർത്തക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ നേപ്പാൾ സർക്കാറിെൻറ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള സൗകര്യം കുറവായതിനാലാണ് ഇവിടെ നിന്ന് തീർഥാടകരെ എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ മലയാളി തീർഥാടകരിലൊരാൾ ശ്വാസതടസം നേരിട്ട് മരിച്ചു. വണ്ടൂർ കിടങ്ങഴി മന കെ.എം സേതുമാധവൻ നമ്പൂതിരിപ്പാടിെൻറ ഭാര്യ ലീലാ അന്തർജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ചൈന അതിർത്തിയിൽ വെച്ചായിരുന്നു മരണം. മോശം കാലാവസ്ഥ മൂലം ഇവരുടെ മൃതദേഹം കൊണ്ടുവരാനും സാധിച്ചിട്ടില്ല. തീർഥാടകരിൽ 40 ഒാളം മലയാളികളും ഉൾപ്പെടുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.