മൺസൂണിൽ ഹിമാചലിൽ മരിച്ചത് 1550 പേർ; കൂടുതൽ മരണം ഈ വർഷം
text_fieldsഷിംല: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ മൺസൂൺ കാലങ്ങളിലുണ്ടായ മഴയിലും പ്രളയത്തിലുമായി 1550 പേർ മരിച്ചുവെന്ന് സംസ്ഥാന ദുരന്തനിവാരണ ഡയറക്ടർ സുധേഷ് മോക്ത. 2021ലാണ് കൂടുതൽ പേർ മരിച്ചത്. 476 പേരാണ് ആ വർഷം മഴയേയും പ്രളയത്തെയും തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചത്. 2018ൽ 343 പേരും 2020 ൽ 240 പേരും 2019ൽ 218 പേരും ഈ വർഷം 276 പേരുമാണ് മരിച്ചത്.
2022 ൽ 508 പേർക്ക് പരിക്കേൽക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്തു. അഞ്ച് വർഷത്തിനിടെ കാലവർഷക്കെടുതിയിൽ 6,537.39 കോടി രൂപയുടെ പൊതുമുതലാണ് നശിച്ചത്. 2022ലാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. 1,732.58 കോടി രൂപയാണ് നഷ്ടം. കൂടാതെ, അഞ്ച് വർഷത്തിനിടെ 12,444 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
അതേസമയം, നാശനഷ്ടങ്ങൾ വിലയിരുത്താൻ ആറംഗ കേന്ദ്രസംഘം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സന്ദർശനം തുടങ്ങി.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബർൻവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്. പ്രകൃതി ദുരന്തങ്ങൾ, മേഘസ്ഫോടനങ്ങൾ, പ്രളയം, മണ്ണിടിച്ചിൽ എന്നിവയിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.