പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; കൊല്ലപ്പെട്ടത് 21 സാധാരണക്കാർ
text_fieldsന്യൂഡൽഹി: പാകിസ്താൻ ഒരു വർഷത്തിനിടെ 2,050 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. പ്രകോപനമില്ലാതി രുന്നിട്ടും 2050 വെടിനിർത്തൽ കരാർ ലംഘനമാണ് പാക് സൈന്യം നടത്തിയത്. വെടിവെപ്പിൽ 21 സാധാരണക്കാർക്ക് ജീവൻ നഷ്ടമായി.
അതിര്‍ത്തിയിലെ സമാധാനം കാത്തു സൂക്ഷിക്കണമെന്ന് പല തവണ പാക് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി കടന്നുള്ള തീവ്രവാദി നുഴഞ്ഞുകയറ്റത്തെ പാക് സൈന്യം പിന്തുണക്കുകയും ഇന്ത്യൻ പോസ്റ്റുകൾക്കെതിരെ വെടിവെപ്പും നടത്തുകയും ചെയ്യുന്നു. 2003ലെ വെടിനിർത്തൽ ഉടമ്പടി പാലിച്ചുകൊണ്ട് അതിർത്തി നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തണം. അതിർത്തിയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നത് പാക് സൈന്യം അവസാനിപ്പിക്കണമെന്നും വിദേശമന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.