അതിർത്തികൾ സ്ത്രീ പ്രതിഷേധക്കാർക്കായി ഒരുങ്ങി; സമര മുഖത്തേക്ക് 2000 സ്ത്രീകളെത്തും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ കുടുംബങ്ങളിൽനിന്ന് 2000 ത്തോളം സ്ത്രീകൾ ഡൽഹിയിലേക്ക്. വരും ദിവസങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിംഘു അതിർത്തിയിലെത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
പഞ്ചാബിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അതിർത്തിയിലെത്തുന്ന സ്ത്രീകൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി നേതാക്കൾ അറിയിച്ചു. പ്രത്യേക ഭക്ഷണശാലയും കൂടുതൽ ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രതിഷേധത്തിൽ പെങ്കടുക്കാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയും പ്രതിഷേധ സ്ഥലത്തുതന്നെ താമസിക്കാൻ സുരക്ഷിത അന്തരീക്ഷം ഒരുക്കുകയുമാണ് ലക്ഷ്യമെന്നും നേതാക്കൾ പ്രതികരിച്ചു.
സ്ത്രീകൾക്ക് താമസിക്കുന്നതിനായി 200 ടെൻറുകൾ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന സംഭാവന നൽകി. അവർക്കായി സിംഘു, ടിക്രി അതിർത്തികളിൽ ഇവ വിന്യസിച്ചതായി കർഷക നേതാവ് ഹരേന്ദിർ സിങ് ലാഖോവൽ പറഞ്ഞു.
പ്രതിഷേധം പഞ്ചാബിലെ കർഷകർക്ക് വേണ്ടി മാത്രമല്ലെന്നും രാജ്യമെമ്പാടുമുള്ള കർഷകർക്ക് വേണ്ടിയാണെന്നും നിരാഹാര സമരം കിടക്കുന്ന 33 കർഷകരിൽ ഒരാളായ ശിവ്കുമാർ കക്ക പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കുചേരുന്നതിനായി തുടക്കം മുതൽ നിരവധി സ്ത്രീകൾ ഡൽഹിയിൽ എത്തിയിരുന്നു. 20 ദിവസമായതോടെ കൂടുതൽ സ്ത്രീകൾ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 സ്ത്രീകളെ പ്രതീക്ഷിക്കുന്നു. നിലവിൽ നിരവധി ഭക്ഷണശാലകൾ ഇവിടെയുണ്ട്. സ്ത്രീകൾക്ക് മാത്രമായി ഒരു ഭക്ഷണശാല ആരംഭിക്കാനാണ് തീരുമാനം. കുടിവെള്ളത്തിനും കുളിക്കുന്നതിനുമായി പ്രത്യേക ടാങ്കുകൾ തയാറാക്കി കഴിഞ്ഞതായും രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് കൂടിയായ ശിവ്കുമാർ കക്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.