ബാലാക്കോട്ട് ആക്രമണം: 250 ലേറെപേർ െകാല്ലപ്പെെട്ടന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ ആക്രമണത്തിൽ 250 ലേറെ പേർ മരിച്ചെന്ന കണക്കുമായി ബി.ജെ.പി ദേശീ യാധ്യക്ഷൻ അമിത്ഷാ. ഞായറാഴ്ച ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമിത്ഷായുടെ പരാമർശം. വ്യോമസ േനയോ സർക്കാറോ കണക്കുകളൊന്നും നിരത്താതിരിക്കുേമ്പാഴാണ് ബി.ജെ.പി അധ്യക്ഷൻ 250 പേർ കൊല്ലപ്പെെട്ടന്ന കണക്കുമായി രംഗത്തെത്തിയത്.
ഉറിക്ക് ശേഷം നമ്മുടെ സേന പാകിസ്താനിലേക്ക് കടന്ന് മിന്നലാക്രമണം നടത്തിയിരിക്കുന്നു. നമ്മുെട സൈനികരുടെ മരണത്തിന് പ്രതികാരം തീർത്തിരിക്കുന്നു. പുൽവാമക്ക് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്ന് എല്ലാവരും കരുതി. എന്നാൽ പുൽവാമ ആക്രമണം നടന്ന് 13 ദിവസങ്ങൾക്ക് ശേഷം മോദി ഭരണത്തിന് കീഴിൽ സർക്കാർ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 250 ലേറെ തീവ്രവാദികൾ കൊല്ലെപ്പട്ടു -അമിത് ഷാ പറഞ്ഞു.
അമേരിക്കക്കും ഇസ്രായേലിനും ശേഷം സ്വന്തം സൈന്യത്തെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യയെന്നും അമിത്ഷാ വ്യക്തമാക്കി. പാകിസ്താെൻറ എഫ്-16 വെടിവെച്ച് വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ പാക് പിടിയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ തിരികെ വന്നത് മോദി അധികാരത്തിലുള്ളതിെൻറ മാറ്റമാണെന്ന് സൂറത്തിൽ നടന്ന മറ്റൊരു ചടങ്ങിലും അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യയുടെ വ്യോമാക്രമണത്തെയും പാകിസ്താനെതിരായ ഏറ്റുമുട്ടലിനെയും രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം ബി.ജെ.പി ആവർത്തിച്ച് നിഷേധിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.