മിസോറമിൽ കനത്ത മഴ; 2,500ലേറെ വീടുകളും കെട്ടിടങ്ങളും തകർന്നു, ഒരു മരണം
text_fieldsഐസ്വാൾ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മിസോറമിലുണ്ടായ ഇടിമിന്നലിൽ 2,500-ലധികം വീടുകളും സ്കൂളുകളും സർക്കാർ കെട്ടിടങ്ങളും തകർന്നു. ഒരു സ്ത്രീ മരിച്ചതായും അധികൃതർ അറിയിച്ചു. ഞായറാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിൽ മിസോറാമിന്റെ പല ഭാഗങ്ങളിലും കനത്ത മഴയോടൊപ്പം ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവർഷവും കനത്ത നാശമാണുണ്ടാക്കിയത്. തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് 45 കാരിയായ സ്ത്രീ മരിച്ചത്.
അഞ്ച് ജില്ലകളിലെ 15 പള്ളികൾ, അഞ്ച് ജില്ലകളിലെ 17 സ്കൂളുകൾ, മ്യാൻമർ അഭയാർഥികളെയും മണിപ്പൂരിൽ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാർപ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വൽ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകൾ, കൊളാസിബ്, സെർച്ചിപ് ജില്ലകളിലെ 11 ആംഗൻവാടികൾ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും 2,500 വീടുകളും സർക്കാർ കെട്ടിടങ്ങളും തകർന്നുവന്നും സംസ്ഥാന ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആസമിനോട് അതിർത്തി പങ്കിടുന്ന വടക്കൻ മിസോറാമിലെ കൊലാസിബ് ജില്ലയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. 795 വീടുകളും ഏഴ് സ്കൂളുകളും ആറ് പള്ളികളും എട്ട് അംഗൻവാടികളും 11 ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും ഉൾപ്പെടെ 800-ലധികം കെട്ടിടങ്ങൾ തകർന്നു. ഐസ്വാൾ ജില്ലയിൽ 632 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും നിലവിലുള്ള നിയമമനുസരിച്ച് ദുരിതബാധിതർക്ക് അനുവദനീയമായ സഹായം സർക്കാർ നൽകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ പുനരധിവാസ വകുപ്പ് മന്ത്രി കെ. സപ്ദംഗ പറഞ്ഞു. സംസ്ഥാന സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ലാൽദുഹോമയും ദുരന്തത്തെക്കുറിച്ചും ജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തെരഞ്ഞെടുപ്പ് പാനലിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.