മധ്യപ്രദേശിൽ നാലുവർഷത്തിനിടെ എസ്.സി/എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്തത് 33,000ത്തിൽ അധികം കേസുകൾ
text_fieldsഭോപാൽ: മധ്യപ്രദേശിൽ നാലുവർഷത്തിനിടെ പട്ടികജാതി-പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്തത് 33,000ത്തിൽ അധികം കേസുകൾ. സംസ്ഥാന സർക്കാർ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചു. കോൺഗ്രസ് എം.എൽ.എ ജിതു പട്വാരിയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു നരോത്തം മിശ്ര.
2018 ജനുവരി മുതൽ 2021 നവംബർ വരെ എസ്.സി/എസ്.ടി നിയമപ്രകാരം 33,239 കേസുകൾ രജിസ്റ്റർ ചെയ്തു. 2020ൽ 9,664 കേസുകളും ഈ വർഷം 9,249 കേസുകളും രജിസ്റ്റർ ചെയ്തതായി കണക്കുകൾ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.
6,852ആണ് 2018ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. 2019ൽ ഇത് 7,474 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
എസ്.സി/എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾക്കൊപ്പം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചും ശിക്ഷാനടപടികളെക്കുറിച്ചും കോൺഗ്രസ് നേതാവ് ചോദിച്ചിരുന്നു. ഏഴുവർഷത്തിനിടെ മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിവർഷം ശരാശരി 27 ശതമാനം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് മറുപടിയിൽ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.