മുംബൈയിലെ ഭാരത് പെട്രോളിയം പ്ലാൻറിൽ പൊട്ടിത്തറി; 43 പേർക്ക് പരിക്ക്
text_fieldsമുംബൈ: മുംബൈയിലെ ഭാരത് പെട്രോളിയം പ്ലാൻറിലുണ്ടായ പൊട്ടിത്തെറിയിൽ 43 പേർക്ക് പരിക്ക്. മഹുൽ റോഡിലെ ചേംബർ എരിയയിൽ സ്ഥിതി ചെയ്യുന്ന ഭാരത് പെട്രോളിയം പ്ലാൻറിൽ ഉച്ചക്ക് 2.45നാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 43 പേർക്ക് പരിക്കേറ്റതായി മുംബൈ ഡെപ്യൂട്ടി കമീഷണർ ഷാജി ഉമാപ് പറഞ്ഞു. പ്ലാറ്റിലെ കംപ്രസർ ഷെഡിലാണ് അപകടമുണ്ടായതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ 22 പേർക്ക് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. 21 പേരെ സമീപത്തെ ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിൽ ഗുരുതര പരിക്കേറ്റ ഒരാളെ െഎ.സി.യുവിലേക്ക് മാറ്റി.
ഒമ്പത് ഫയർ എൻജിനുകൾ, രണ്ട് ഫോം ടെൻഡർ, രണ്ട് വലിയ ടാങ്കറുകൾ എന്നിവയെത്തിയാണ് തീയണച്ചത്. എച്ച്.പി.സി.എൽ, ഭാഭ അറ്റോമിക് റിസേർച്ച് സെൻറർ എന്നിവയുടെ ഫയർ എൻജിനുകളും തീയണക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.