കശ്മീരിലെ 400 രാഷ്ട്രീയ നേതാക്കൾക്ക് വീണ്ടും പൊലീസ് സംരക്ഷണം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ 400 രാഷ്ട്രീയ നേതാക്കൾക്ക് സർക്കാർ വീണ്ടും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഫെബ്രുവ രിയിലെ പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പിൻവലിച്ച സംരക്ഷണമാണ് പുനഃസ്ഥാപിച്ചത്. ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യമാണ് സുരക്ഷ പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ പരാതിയെ തുടർന്നാണ് സുരക്ഷ പുനഃസ്ഥാപിച്ചത്. പ്രമുഖ നേതാക്കളുടെ സുരക്ഷ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് അട്ടിമറക്കുന്നതിനും രാഷ്ട്രീയ പ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുന്നതിനുമാണ് സുരക്ഷ പിൻവലിച്ചതെന്നായിരുന്നു പാർട്ടികളുടെ ആരോപണം.
പുൽവാമ ആക്രമണത്തിനു ശേഷം നിരവധി രാഷ്ട്രീയക്കാരുടെയും വിഘടനവാദി നേതാക്കളുടെയും പൊലീസ് സുരക്ഷ ഗവർണർ പിൻവലിച്ചിരുന്നു. രാജ്യെത്ത വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ ചെലവിൽ സുരക്ഷ നൽകണ്ടേതില്ലെന്ന വാദം നിരത്തിയായിരുന്നു നടപടി.
വെള്ളിയാഴ്ചയും 900 പേരുെട സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചതോടെ 2,768 പൊലീസ് ഉദ്യോഗസ്ഥരെ സേനക്ക് ലഭ്യമായിരുന്നു.
ഏപ്രിൽ 11 മുതൽ മെയ് ആറുവരെ അഞ്ചുഘട്ടങ്ങളിലായാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ഗവർണർ ഭരണത്തിൻ കീഴിലുള്ള കശ്മീരിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.