Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12-14 പ്രായക്കാരായ 50...

12-14 പ്രായക്കാരായ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിന്‍ നൽകി -കേന്ദ്ര ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
vaccine
cancel
Listen to this Article

ന്യുഡൽഹി: രാജ്യത്തെ 12നും 14നും ഇടയിൽ പ്രായമുള്ള 50 ലക്ഷത്തിലധികം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ലോകത്തെ ഏറ്റവും ബ്യഹത്തായ വാക്സിനേഷന്‍ യജ്ഞത്തിൽ ഒരു പൊന്‍തൂവൽ കൂടി രാജ്യം നേടിയിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.


ചൊവ്വാഴ്ച വൈകീട്ട് ഏഴു വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകളുടെ എണ്ണം 181.85 കോടി കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടുകൾ പ്രകാരം, 2.2 കോടിയിലധികം ബൂസ്റ്റർ ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കും മുന്‍ നിര പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ളവർക്കും നൽകിയിട്ടുണ്ട്.

കോവിഡിനെതിരായ രാജ്യവ്യാപകമായ വാക്സിനേഷൻ യജ്ഞത്തിന് കഴിഞ്ഞ വർഷം ജനുവരി 16 മുതലാണ് തുടക്കമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Health MinistryCovid-19 vaccine
News Summary - Over 50 lakh youngsters between 12-14 age group inoculated with 1st dose of Covid-19 vaccine: Union Health Ministry
Next Story