ന്യൂഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; അമ്പത് കുടിലുകൾ കത്തിനശിച്ചു
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ 50ലധികം കുടിലുകൾ പൂർണമായും കത്തിനശിച്ചു. കാളിന്തി മെട്രോ സ്റ്റേഷന് സമീപത്തുള്ള അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
270ലധികം അഭയാർഥികളാണ് ഈ കുടിലുകളിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം എത്തിയ അഗ്നിശമനസേന ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.