കോവിഡ് മൂന്നാം തരംഗം: ബാധിക്കുന്നത് കുട്ടികളെ
text_fieldsമുംബൈ: കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുന്നതെന്ന് വിലയിരുത്തല്‍.ആറിനും 18 നും ഇടയില്‍ പ്രായമുള്ള 51 ശതമാനം കുട്ടികളും കോവിഡ് -19 നെതിരെയുളള ആന്‍റിബോഡികള്‍ കണ്ടത്തെിയതായി മുംബൈയില്‍ നടത്തിയ ഏറ്റവും പുതിയ സെറോ സര്‍വേ പറയുന്നു.
2020 മാര്‍ച്ചിനുശേഷം മുംബൈയില്‍ കോവിഡുമായി ബന്ധപ്പെട്ട നാലാമത്തെ സെറോ സര്‍വേയാണിത്. കോവിഡിന്‍്റെ മൂന്നാം തരംഗത്തിന്‍്റെ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ സെറോ സര്‍വേ നടത്തിയത്.
മുംബൈയിലെ 24 വാര്‍ഡുകളിലായി പാത്തോളജി ലബോറട്ടറികളില്‍ നിന്ന് 2,176 രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1,283 ആപ്ളി ചിക്കിറ്റ്സ നെറ്റ്വര്‍ക്കില്‍ നിന്നും ബി.എം.സിയുടെ നായര്‍ ഹോസ്പിറ്റലില്‍ നിന്നും 893 എണ്ണം രണ്ട് സ്വകാര്യ ലാബുകളില്‍ നിന്നും ശേഖരിച്ചു. ഈ പഠനം സൂചിപ്പിക്കുന്നത് ആരോഗ്യസംരക്ഷണ രംഗത്തെ ശിശുരോഗ ജനസംഖ്യയുടെ 51 ശതമാനത്തിലധികം ഇതിനകം തന്നെ സാര്‍സ്-കോവി-2 ന് വിധേയമായിട്ടുണ്ട് എന്നാണ്. സെറോ പോസിറ്റിവിറ്റി 51.18 ശതമാനമാണ്.
ഒന്നു മുതല്‍ 18 വയസുവരെയുള്ള സെറോ പോസിറ്റിവിറ്റി നിരക്ക് 51.18 ശതമാനമാണ്. 2021 മാര്‍ച്ചില്‍ നടത്തിയ സെറോ സര്‍വേ മൂന്നിനെ അപേക്ഷിച്ച് 18 വയസ് പ്രായമുള്ളവരില്‍ 39.4 ശതമാനം പോസിറ്റിവിറ്റി കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യ സേവനങ്ങളില്‍ പ്രവേശിക്കുന്ന കുട്ടികളില്‍ വലിയൊരു പങ്കും വൈറസ് ബാധിതരാണെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ സുരേഷ് കകാനി പറഞ്ഞു.
10നും14 വയസ്സിനിടയിലുള്ള കുട്ടികളില്‍ 53.43 ശതമാനം സെറോ പൊസിറ്റിവിറ്റി ഏറ്റവും കൂടുതലാണ്. പ്രായം കണക്കിലെടുക്കുമ്പോള്‍, ഒന്നിനും നാല് വയസിനുമിടയിലുള്ള കുട്ടികളുടെ സെറോ പോസിറ്റിവിറ്റി നിരക്ക് 51.04 ശതമാനവും, അഞ്ച്, ഒന്‍പത് വയസിനുമിടയില്‍ 47.33 ശതമാനവും, 10നും14 വയസിനും 53.43 ശതമാനവുമാണ്.
കൊറോണ വൈറസിന്‍്റെ രണ്ടാം തരംഗം മഹാരാഷ്ട്രയിലും ഇന്ത്യയിലും ഉച്ചസ്ഥായിയിലായിരുന്ന ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നും ഇടയിലാണ് സെറോ സര്‍വേ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.