Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Passengers From UK arrived at Airport
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഭീതി;...

കോവിഡ്​ ഭീതി; യു​.കെയിൽനിന്ന്​ രാജ്യത്തെത്തിയത്​ 6,000ത്തോളം പേർ, കേരളത്തിൽ 2116 പേർ നിരീക്ഷണത്തിൽ

text_fields
bookmark_border

ന്യൂഡൽഹി: യു​.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടർന്നുപിടിച്ചതോടെ ജാഗ്രതയിൽ ഇന്ത്യയും. നവംബർ 25 മുതൽ ഡിസംബർ 23 വരെ യു.കെയിൽനിന്ന്​ ഇന്ത്യയിലെത്തിയവരെ കർശന നിരീക്ഷണത്തിന്​ വിധേയമാക്കും. ഡിസംബർ 31 വരെ യു.കെയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്​. വിവിധ സംസ്​ഥാനങ്ങളിലായി ആറായിരത്തോളം പേരാണ്​ നിരീക്ഷണത്തിലുള്ളത്​.

യു​.കെയിൽനിന്ന്​ കേരളത്തിലെത്തിയ എട്ടു​േപർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഡിസംബർ ഒമ്പതുമുതൽ 23 വരെ 1609 പേരാണ്​ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയത്​. യു.കെയിൽ നിന്നെത്തിയ 2116 പേരാണ്​ നിലവിൽ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്​. ഇതിൽ 1609 ​േപരെയും ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. കൂടാതെ 14 ദിവസത്തെ നിരീക്ഷണവും നിർദേശിച്ചു. ഇവരെ നിരീക്ഷണ കാലയളവിന്​ ശേഷവും ആർ.ടി.പി.സി.ആർ പരി​േ​ശാധനക്ക്​ വിധേയമാക്കും.

ഡൽഹി വിമാനത്താവളത്തിൽ നാലു വിമാനങ്ങളിലായെത്തിയ 11 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവരെ വിദഗ്​ധ പരിശോധനക്ക്​ വിധേയമാക്കുന്നതിന്​ എൽ.എൻ.​െജ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. യു.കെയിൽ നിന്നെത്തിയവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ആശുപത്രികൾക്ക്​ ഡൽഹി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്​. ലണ്ടനിൽ നിന്നെത്തിയ 950 യാത്രക്കാർക്ക്​ വിമാനത്താവളത്തിൽവെച്ച്​ നടത്തിയ പരിശോധനയിലാണ് 11 പേർക്ക്​ ​ രോഗം കണ്ടെത്തിയത്​. 50 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്​തു. ​കോവിഡ്​ സ്​ഥിരീകരിച്ചവരുടെ സാമ്പിളുകൾ നാഷനൽ സെന്‍ററർ ഫോർ ഡിസീസ്​ കൺട്രോളിലേക്ക്​ അയച്ചു.

2127 പേരാണ്​ യു.കെയിൽനിന്ന്​ ഡിസംബർ ഒന്നുമുതൽ 22 വരെ കർണാടകയിലെത്തിയത്​. ഇതിൽ ആറുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. കൂടുതൽ പരിശോധനക്കായി ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്​.

തെലങ്കാനയിൽ 1200പേരും ആന്ധ്ര പ്രദേശിൽ 68 പേരുമാണ്​ യു.കെയിൽ നിന്നെത്തിയവർ. തെലങ്കാനയിൽ ഏഴുപേർക്കും ആന്ധ്രയിൽ ഒരാൾക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവർ നിലവിൽ നിരീക്ഷണത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Covid IndiaCovid UKCovid In Kerala
News Summary - Over 6,000 travellers from U.K. traced across States
Next Story