മഹാരാഷ്ട്രയിൽ ഒറ്റദിവസം 10,000ത്തോളം പേർക്ക് കോവിഡ്; മരണം 258
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 9,518 പേർക്ക്. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം 10,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ ഇതുവരെ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈയിൽ 24 മണിക്കൂറിനിടെ 1038 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 64 പേർ മരിക്കുകയും ചെയ്തു. പുണെയിൽ 1812 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 54.62 ശതമാനമാണ്. മരണനിരക്ക് 3.82ശതമാനവും രോഗസാധ്യത നിരക്ക് 19.85 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡൽഹിയുമാണ് തൊട്ടുപിന്നിൽ.
കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് അനുമതി നൽകിയിരുന്നു. ഇന്നുമുതൽ ആരോഗ്യവാനായ, സന്നദ്ധരായ ആളുകളിൽ ‘കോവാക്സിൻ’ പരീക്ഷണം നടത്തും. കോവാക്സിെൻറ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഐ.സി.എം.ആർ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.