മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി അരുന്ധതി റോയി ഉൾപ്പടെ പ്രമുഖർ; ആരോപണങ്ങൾ തള്ളണമെന്നും ആവശ്യം
text_fieldsസ്റ്റാൻഡപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി നൂറിലധികം പ്രമുഖർ രംഗത്ത്. അരുന്ധതി റോയ്, കുനാൽ കമ്ര, പൂജ ഭട്ട്, കൽക്കി കൊച്ച്ലിൻ എന്നിവരുൾപ്പെടെ കലാകാരന്മാരും എഴുത്തുകാരുമാണ് ഫാറൂഖിക്കും ഒപ്പം അറസ്റ്റിലായ അഞ്ചുപേർക്കും പിന്തുണ നൽകി രംഗത്ത് എത്തിയത്. ഫാറൂഖി, നളിൻ യാദവ്, പ്രാകാർ വ്യാസ്, എഡ്വിൻ ആന്‍റണി, സദാകത്ത് ഖാൻ എന്നിവർക്കെതിരായ എല്ലാ ആരോപണങ്ങളും പിൻവലിക്കണമെന്ന് പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ആശങ്കകളെ ഊട്ടിയുറപ്പിക്കുന്നതാണ് കേസ്. ഇന്ത്യയിലെ ഓരോ പൗരനും നിയന്ത്രണങ്ങൾെക്കാപ്പം അഭിപ്രായ പ്രകടനത്തിനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്മൺ സിങ്ങിെൻറ മകൻ ഏകലവ്യ സിങ് ഗൗർ നൽകിയ പരാതിയെ തുടർന്നാണ് ഫാറൂഖിയെയും മറ്റു അഞ്ചുപേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ, ഹാസ്യ പരിപാടിയുടെ സംഘാടകരുടെ നിർദേശമനുസരിച്ച് പരിപാടി അവതരിപ്പിക്കുക മാത്രമാണ് മുനവ്വർ ഫാറൂഖി ചെയ്തതെന്നും ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഫാറൂഖിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ജനുവരി 28ന് മധ്യപ്രദേശ് ഹൈകോടതി ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനു മുമ്പ് മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചു. പിന്നീട് സുപ്രീംകോടതിയാണ് ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.