ഒരു റാങ്ക് ഒരു പെൻഷൻ: വിമുക്ത ഭടൻ ആത്മഹത്യ ചെയ്തു
text_fieldsഭിവാനി: ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ നിഷേധിക്കപ്പെട്ട വിമുക്ത ഭടൻ ആത്മഹത്യ ചെയ്തു. ഹരിയാന സ്വദേശിയായ രാം കിഷന്‍ ഗ്രെവാള്‍ ആണ് വിഷം കഴിച്ച്ആത്മഹത്യ ചെയ്തത്. സുബേദാറായി വിരമിച്ച രാം കിഷൻ പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തർ മന്തറില്‍ നടന്ന സമരത്തിൽ പെങ്കടുത്തിരുന്നു. പെൻഷൻ പദ്ധതി വൈകുന്നതിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് നിവേദനം നൽകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം.
ഒരു റാങ്ക് ഒരേ പെൻഷൻ നടപ്പാക്കുന്നതിലും വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാംകിഷൻ
ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിമുക്ത ഭടൻമാർക്ക് നീതി ലഭിക്കുന്നതിന് കടുത്ത നടപടികൾ ആവശ്യമായി വന്നിരിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹരിയാന ഭിവാനി ജില്ലയിലെ ബുംല സ്വദേശിയാണ് രാം കിഷൻ.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗ്രെവാളിന്റെ വീട് സന്ദര്‍ശിച്ചു. രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച ജവാൻ സ്വന്തം അവകാശത്തിനു വേണ്ടി ആത്മഹത്യ ചെയ്തത് ദു:ഖകരമാണെന്ന് കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.