ഒന്നരക്കോടിയുടെ പുതിയ നോട്ട് പിടികൂടി; 91 ലക്ഷത്തിന്‍െറ അസാധുനോട്ടും പിടികൂടി
text_fieldsന്യൂഡല്‍ഹി: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 1.6 കോടിയുടെ പുതിയ 2000 രൂപ നോട്ടും 91 ലക്ഷത്തിന്‍െറ അസാധുനോട്ടുകളും പിടികൂടി. മുംബൈ, സൂറത്ത്, ജയ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പണം പിടിച്ചത്. മുംബൈയില്‍നിന്ന് 85 ലക്ഷത്തിന്‍െറ 2000 രൂപ നോട്ടുകളാണ് ഒരാളില്‍നിന്ന് പിടികൂടിയത്. മുംബൈ മാട്ടുംഗയിലെ ബാബാ സാഹേബ് അംബേദ്കര്‍ റോഡിന് സമീപത്തുനിന്നാണ് ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തിന്‍െറ പിടിയിലായത്. പണത്തിന്‍െറ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി മുംബൈ പൊലീസ് വക്താവ് അശോക് ദുധേ പറഞ്ഞു.
ഗുജറാത്തിലെ സൂറത്തില്‍ 76 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുമായി നാല് പേരെ പൊലീസ് പിടികൂടി. സംശയാസ്പദ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാറിലുള്ളവരെ ചോദ്യംചെയ്തപ്പോഴാണ് പണം കണ്ടത്തെിയത്. യുവതി ഉള്‍പ്പെടെ നാലു പേര്‍ കാറില്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ദീപ്തി പട്ടേല്‍, ഗിരീഷ് പട്ടേല്‍, അരുണ്‍ അമൃതാര്‍, റാണ്‍ കുമാര്‍ സിങ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് പണത്തിന്‍െറ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.
ജയ്പൂരില്‍നിന്നാണ് 88 ലക്ഷം രൂപയുടെ പഴയ 1000, 500 രൂപ നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തത്. ബാഗുമായി ബസില്‍ യാത്ര ചെയ്ത 22കാരനില്‍നിന്നാണ് പണം പിടികൂടിയത്. ഡല്‍ഹിയിലെ ബിസിനസുകാരന്‍െറ പണമാണിതെന്ന് യുവാവ് പറഞ്ഞു. ജയ്പൂരിലെ അസിന്ദ് നഗരത്തില്‍നിന്ന് 3.40 ലക്ഷത്തിന്‍െറ അസാധുനോട്ടുകളുമായി രണ്ടു പേരെയും അറസ്റ്റ് ചെയ്തു.
ചെന്നൈയില്‍ 16 കോടിയും 27 കിലോ സ്വര്‍ണവുംകൂടി പിടിച്ചെടുത്തു
ചെന്നൈ: ചെന്നൈ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരി ശേഖര്‍ റെഡ്ഡിയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ രണ്ടാംദിനവും തുടര്‍ന്ന പരിശോധനയില്‍ 16 കോടി രൂപയും 27 കിലോ സ്വര്‍ണവുംകൂടി പിടിച്ചെടുത്തു. അടച്ചിട്ട രണ്ടു മുറികളില്‍ വാതില്‍ തകര്‍ത്ത് ഉദ്യോഗസ്ഥര്‍ അകത്തുകയറിയപ്പോഴാണ് പണവും സ്വര്‍ണവും കണ്ടത്തെിയത്. ഇതോടെ ഇയാളില്‍നിന്ന് ആകെ പിടിച്ചെടുത്ത കള്ളപ്പണം 106 കോടി രൂപയും 127 കിലോ സ്വര്‍ണവുമാണ്. കഴിഞ്ഞദിവസം 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. 106 കോടിയില്‍ 96 കോടിയും അസാധു നോട്ടുകളാണ്. ബാക്കി 10 കോടി 2,000 രൂപ നോട്ടുകളും. 10 കോടിയുടെ പുതിയ നോട്ടുകള്‍ കള്ളപ്പണം വെളുപ്പിച്ചതാണെന്നും പുതുതലമുറ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.