Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2020 5:43 PM IST Updated On
date_range 25 Jun 2020 5:43 PM ISTഡൽഹി രാജ്യത്തെ പുതിയ ഹോട്സ്പോട്ട്; രോഗബാധിതരുടെ എണ്ണത്തിൽ മുംബൈയെ മറികടന്നു
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ജൂൺ ഒമ്പതിനാണ് ഇന്ത്യയിലെ മഹാനാഗരങ്ങളിൽ ഒന്നായ മുംബൈ രോഗത്തിൻെറ പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്നത്. എന്നാൽ രണ്ടാഴ്ച പിന്നിടുേമ്പാൾ മുംബൈയെ തലസ്ഥാന നഗരിയായ ഡൽഹി മറികടക്കുന്നു.
വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 70390 ആയി. 69528 കോവിഡ് കേസുകളാണ് മുംബൈയിൽ റിപോർട്ട് ചെയ്തത്. ഡൽഹി രാജ്യത്തെ ഏറ്റവും പുതിയ ഹോട്സ്പോട്ടായി മാറിയതെങ്ങനെയെന്ന് നോക്കാം.
- മെയ് 29ന് ശേഷം ദിവസേന 1000ത്തിലധികം കേസുകളാണ് ഡൽഹിയിൽ റിപോർട്ട് ചെയ്യുന്നത്. ജൂണിൽ മൂന്ന് മടങ്ങാണ് കോവിഡ് കേസുകളിലുണ്ടായ വർധന.
- ജൂൺ രണ്ടാം വാരം വരെ മുംബൈയായിരുന്നു രാജ്യത്തെ കോവിഡ് ഹോട്സ്പോട്ട്. എന്നാൽ ജൂൺ ആദ്യ വാരം മുതൽ തലസ്ഥാന നഗരിയിൽ മഹാമാരി അതിവേഗം പടർന്നുപിടിക്കാൻ തുടങ്ങി. ഡൽഹിയുടേത് 5.25 ശതമാനവും മുംബൈയുടേത് മൂന്നിൽ താഴെ ശതമാനവുമായിരുന്നു രോഗവ്യാപന തോത്.
- ജൂലൈയുടെ തുടക്കത്തിൽ ഡൽഹി മുംബൈയെ മറികടക്കുമെന്നായിരുന്നു വിദഗ്ദരുടെ കണക്കുകൂട്ടൽ. ഒരാഴ്ച മുമ്പ് അത് സംഭവിച്ചു. ജൂൺ 23ന് 3948 പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. ഇതോടെ ഒരുദിവസം ലോകത്ത് ഏറ്റവും കുടുതൽ കോവിഡ് കേസുകൾ റിപോർട്ട് ചെയ്ത നഗരമായി ഡൽഹി മാറി.
- മുംബൈയേക്കാൾ ജനസംഖ്യയുള്ള നഗരമാണ് ഡൽഹിയെന്നതാണ് ഒരാശ്വാസം. ഡൽഹിയിൽ 1.68 കോടി ജനങ്ങൾ വസിക്കുേമ്പാൾ 1.25 കോടിയാണ് മുംബൈയിലെ ജനസംഖ്യ. അതുപോലെ തന്നെ ഡൽഹിയിൽ കൂടുതൽ കോവിഡ് പരിശോധനയും നടത്തികഴിഞ്ഞു. ഡൽഹിയിൽ 4.2 ലക്ഷം പരിശോധനകൾ നടത്തിയപ്പോൾ മുംബൈയിൽ 2.94 ലക്ഷം പരിശോധനകളാണ് നടത്തിയത്.
- കോവിഡ് പരിശോധന അനുപാതം നോക്കുേമ്പാൾ ഡൽഹി 10 ലക്ഷത്തിൽ 22142 പേരുടെ ടെസ്റ്റ് നടത്തിയപ്പോൾ മുംബൈയിൽ അത് 22,668 ആണ്. രോഗസാധ്യത മുംബൈക്ക് 23 ശതമാനവും ഡൽഹിക്ക് 17 ശതമാനവുമാണ്. എന്നാൽ സമീപ ദിവസങ്ങളിലെ കണക്കുകൾ ഡൽഹിക്ക് ആശാവഹമല്ല.
- ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ ഡൽഹിയിൽ 10 ലക്ഷത്തിൽ 347 കോവിഡ് കേസുകളാണുള്ളത്. 10 ലക്ഷത്തിൽ മുംബൈയിലുള്ളത് 5478 കേസുകളും.
- മുംബൈയെ അപേക്ഷിച്ച് നോക്കുേമ്പാൾ ഡൽഹിയിൽ മരണസംഖ്യ കുറവാണ്. േരാഗമുക്തിനേടിയവരുടെ എണ്ണം കൂടുതലുമാണ്. മുംബൈയിൽ നിലവിൽ 28, 548 പേർ ചികിത്സയിലുണ്ട്. 37,008 പേർ രോഗമുക്തരായി. 3964 പേർക്കാണ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപെട്ടത്.
- നിലവിൽ ഡൽഹിയിൽ 26,588 പേരാണ് ചികിത്സയിലുള്ളത്. മുംബൈയേക്കാൾ 2000 കുറവ്. 41,437 പേർ രോഗമുക്തരായപ്പോൾ 2365 പേർ മരിച്ചു.
- നഗരത്തിൽ രോഗബാധ പിടിവിട്ട് ഉയരുന്ന സാഹചര്യത്തിൽ 45 ലക്ഷം വീടുകളിൽ നേരിട്ട് ചെന്ന് സ്ക്രീനിങ് നടത്താനുള്ള പദ്ധതി ഡൽഹി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. രണ്ട് ഘട്ടങ്ങളിലായാകും ഇത്. കണ്ടെയ്ൻമെൻറ് സോണുകളിൽ ജൂൺ 30നകവും ബാക്കി വീടുകളിൽ ജൂലൈ ആറിനകവും സ്ക്രീനിങ് നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story