ഹൈദരാബാദിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ സിങിന്‍റെ വിദ്വേഷ പ്രസംഗം -ഉവൈസി
text_fieldsഹൈദരാബാദ്: പ്രവാചക നിന്ദയിൽ കർണാടക എം.എൽ.എ രാജ സിങിന് ജാമ്യം ലഭിച്ചതാണ് ഹൈദരബാദിലെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. രാജയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നതെന്നും എം.എൽ.എയുടെ പ്രസ്താവനയുടെ ഫലങ്ങളാണ് ഇപ്പോൾ ഹൈദരാബാദിൽ നടക്കുന്നതെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
ഷാ അലി ബന്ദയിൽ നിന്ന് ബുധനാഴ്ച 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 'രാജ സിങിന്‍റെ വിദ്വേഷ പ്രസംഗത്തിന്‍റെ നേരിട്ടുള്ള ഫലമാണ് ഈ സാഹചര്യം. സമാധാനം നിലനിർത്തുന്നതിനായി അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ഹൈദരാബാദ് ഞങ്ങളുടെ വീടാണ്. അതിനെ വർഗീയതയുടെ ഇരയാക്കരുത്'-ഉവൈസി പറഞ്ഞു.
ഇസ്‍ലാം മതത്തെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപകീർത്തിപ്പെടുത്തിയതിന്‍റെ പേരിൽ ആഗസ്റ്റ് 23നാണ് രാജ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.