ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും വലുതാണ് ഇന്ത്യ; അമിത് ഷാക്ക് മറുപടിയുമായി ഉവൈസി
text_fieldsന്യൂഡൽഹി: ഹിന്ദി ദിവസിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവനക്ക് മറ ുപടിയുമായി അസദുദ്ദീൻ ഉവൈസി എം.പി. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം.
ഹിന്ദി എല്ലാവരുടെയും മാതൃ ഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള അവകാശം ആർട്ടിക്ക്ൾ 29 നൽകുന്നു. ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വയെക്കാളും വലുതാണ് ഇന്ത്യ -എ.ഐ.എം.ഐ.എം നേതാവ് ഉവൈസി ട്വിറ്ററിൽ പറഞ്ഞു.
Hindi isn't every Indian's "mother tongue". Could you try appreciating the diversity & beauty of the many mother tongues that dot this land? Article 29 gives every Indian the right to a distinct language, script & culture.
— Asaduddin Owaisi (@asadowaisi) September 14, 2019
India's much bigger than Hindi, Hindu, Hindutva https://t.co/YMVjNlaYry
‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്താൻ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കിൽ അത് ഹിന്ദിക്കാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.