തെലങ്കാന സ്വദേശികളുടെ മടക്കയാത്ര: നടപടി വേണമെന്ന് ഉവൈസി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ക്വാറൻറീൻ പൂർത്തിയാക്കിയ തെലങ്കാന സ്വദേശികൾക്ക് നാട്ടിലേക്ക് മടങ്ങാൻ നടപടി സ്വീകരിക്കണമെന്ന് എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി, സംസ്ഥാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ എന്നിവർക്ക് ഉവൈസി കത്തയച്ചു.
വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ക്വാറൻറീൻ കാലാവധി പൂർത്തിയായവരുടെ ആവശ്യവും ഉവൈസി ഉന്നയിച്ചത്. കുടുങ്ങി കിടക്കുന്ന 38 പേരുടെ പേരുവിവരങ്ങളും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
ഡൽഹി നിസാമുദ്ദീൻ മർക്കസിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാർച്ച് 30ന് തെലങ്കാന സ്വദേശികളെയും ക്വാറൻറീനിലാക്കിയത്. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
എന്നാൽ, ലോക് ഡൗണിനെ തുടർന്ന് തെലുങ്കാന സ്വദേശികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. സുരക്ഷിത മടക്കയാത്രക്കുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ ഉവൈസി ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.