Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈകോർക്കുന്നത്​ മുൻ...

കൈകോർക്കുന്നത്​ മുൻ ബി.ജെ.പി സഖ്യകക്ഷിയുമായി; യു.പിയിൽ ഉവൈസിയുടെ പാർട്ടി 100 സീറ്റിൽ മത്സരിക്കും

text_fields
bookmark_border
Asaduddin Owaisi
cancel

ലഖ്​നോ: അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ്​ നിയമസഭ തെര​ഞ്ഞെടുപ്പിൽ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന്​ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സ്​ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

ഓം പ്രകാശ്​ രാജ്​ഭറി​െൻറ ഭാഗിദാരി സങ്കൽപ്​ മോർച്ച (ബി.എസ്​.എം) ഒഴികെ മറ്റൊരു പാർട്ടിയുമായും സഖ്യമില്ലെന്നും ഉവൈസി വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ ത​ുടർന്ന്​ എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചയാളാണ്​​ ഒ.പി. രാജ്​ഭർ എന്നതാണ്​ ശ്രദ്ധേയം.

ബഹുജൻ സമാജ്​ പാർട്ടി (ബി.എസ്​.പി) അധ്യക്ഷ മായാവതി എ.ഐ.എം.ഐ.എമ്മുമായി സഖ്യമില്ലെന്ന്​ പ്രഖ്യാപിച്ച്​ മണിക്കൂറുകൾ പിന്നിടുന്നതിന്​ മുമ്പാണ്​ ഉവൈസി നിലപാട്​ പ്രഖ്യാപിച്ചത്​. സംസ്​ഥാനത്തെ മുസ്​ലിം ഭൂരിപക്ഷ മേഖലകളിലെല്ലാം സ്​ഥാനാർഥികളെ നിർത്തുമെന്ന്​ എ.ഐ.എം.ഐ.എം സംസ്​ഥാന അധ്യക്ഷൻ ഷൗക്കത്ത്​ അലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എ.ഐ.എം.ഐ.എം ആദ്യമായാണ്​ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലു സീറ്റ്​ നേടിയ രാജ്​ഭറി​െൻറ പാർട്ടി ബി.ജെ.പിയുമായി കൈകോർക്കുകയായിരുന്നു. യു.പി സർക്കാറിൽ ഇടം നൽകിയെങ്കിലും 2019ൽ യോഗിയുമായി ഇടഞ്ഞു. യു.പിയിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്ത വർഷം ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ ഉണ്ടാകാനാണ്​ സാധ്യത. 2022 മാർച്ച 14 വരെയാണ്​ നിലവിലെ നിയമസഭയുടെ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiaimimOP RajbharUP election 2022
News Summary - Owaisi's AIMIM to contest 100 seats in UP polls alliance with OP Rajbhar's party
Next Story