രണ്ടുകൊല്ലം മുമ്പ് മോഷ്ടിച്ച കാർ പൊലീസുകാരന്‍റെ കൈവശം കണ്ടെത്തി
text_fieldsകാൺപൂർ: രണ്ട് വർഷം മുമ്പ് മോഷണം പോയ വാഗണർ കാർ അപ്രതീക്ഷിതമായി കണ്ടെത്തിയതിന്‍റെ െഞട്ടലിലാണ് കാൺപൂർ സ്വദേശി ഉമേന്ദ്ര സോണി. കാർ തിരിച്ചുകിട്ടിയതിനേക്കാൾ ഏറെ ഉമേന്ദ്രയെ ഞെട്ടിച്ചത് ആ കാർ ഉപയോഗിച്ചു െകാണ്ടിരുന്ന ആളെ കണ്ടപ്പോഴാണ്. ബിത്തൂർ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ കൗശലേന്ദ്ര പ്രതാപ് സിങ് ആയിരുന്നു ആ വിദ്വാൻ.
2018 ഡിസംബർ 31 നാണ് ഉമേന്ദ്രയുടെ കാർ മോഷണം േപായത്. ഉത്തർപ്രദേശ് ബാർറയിലെ വാഷിങ് സെന്‍ററിൽ കഴുകാൻ െകാടുത്തതായിരുന്നു കാർ. അന്നുതന്നെ ബാർറ പൊലീസിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. പരാതിയും കേസുമൊക്കെയായി പലവട്ടം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി. എന്നാൽ, 'അന്വേഷണം ഊർജിതം' എന്ന പതിവ് പല്ലവിയല്ലാതെ കാണാതായ കാറിന്‍റെ പൊടിപോലും കണ്ടെത്തിയില്ല. അതിനിടെയാണ്, രണ്ടുനാൾ മുമ്പ് -ഡിസംബർ 30ന്- ഉമേന്ദ്രയെ തേടി ഒരു കോൾ വന്നത്. ''സർ, കാർ സർവിസ് എങ്ങിനെയുണ്ടായിരുന്നു? സർവിസ് കഴിഞ്ഞ ശേഷം പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ?'' എന്നൊക്കെ ചോദിച്ച് കെ.ടി.എൽ വാഹന സർവിസ് സെന്‍ററിൽനിന്ന് ഫീഡ് ബാക്ക് തേടിയാണ് വിളി.
ഉമേന്ദ്രക്ക് ആദ്യം വിശ്വസിക്കാനായില്ല. തെന്റ കാർ രണ്ടുവർഷം മുമ്പ് മോഷണം പോയതാണെന്നും ആരാണ് സർവിസിന് തന്നതെന്നും അദ്ദേഹം ആരാഞ്ഞു. വാഹനം സർവിസ് കഴിഞ്ഞ് ബിത്തൂർ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ കൗശലേന്ദ്ര പ്രതാപ് സിങ്ങിന് നൽകിയെന്നായിരുന്നു മറുപടി. മോഷണം പോകുന്നതിന് മുമ്പ് സർവിസിനു െകാടുത്തേപ്പാൾ ഫോൺ നമ്പറടക്കമുള്ള വിശദാംശങ്ങൾ സർവിസ് സെന്‍ററിൽ നൽകിയതാണ് കോൾ വരാൻ തുണയായത്.
നേെര സർവിസ് സെന്‍ററിലേക്ക് പോയ ഉമേന്ദ്ര വിവരങ്ങൾ ശേഖരിച്ചു. ഡിസംബർ 22 നാണ് സർവിസ് കഴിഞ്ഞ് വാഹനം പൊലീസുകാരനായ കൗശലേന്ദ്രക്ക് നൽകിയത്. ഗുണ്ടാത്തലവൻ വികാസ് ദുബെയും സംഘവുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പൊലീസുകാരിൽ ഒരാളാണ് ഇയാൾ. മോഷ്ടിച്ച വാഹനം കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് തന്നെ അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. എപ്പോൾ, എവിടെ വെച്ചാണ് കാർ കിട്ടിയതെന്ന് പോലും അദ്ദേഹം വിശദീകരിച്ചിട്ടില്ല.
തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനം സ്വകാര്യ ആവശ്യത്തിനോ സർക്കാർ ആവശ്യത്തിനോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സാധാരണഗതിയിൽ ഇങ്ങനെ കാർ കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത ബാർറ പൊലീസിനെ ഉടൻ ബിത്തൂർ പൊലീസ് വിവരം അറിയിക്കേണ്ടതായിരുന്നു. എന്നാൽ, ബിത്തൂർ പൊലീസിൽനിന്ന് ഒരു വിവരവും ലഭിച്ചില്ലെന്ന് ബാർറ പൊലീസ് അറിയിച്ചു.
അതിനിടെ, സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു. പിടിച്ചെടുത്ത വാഹനം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കാൺപൂർ റേഞ്ച് ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.