മോർബി ദുരന്തം; പാലം പുതുക്കി പണിത കമ്പനിക്ക് ഹൈകോടതി നോട്ടീസ്
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ മോർബി ദുരന്തത്തിൽ പാലം പുതുക്കി പണിത ഓവറ ഗ്രൂപ്പ് ഉടമ ജയ്സുഖ് പട്ടേലിന് ഗുജറാത്ത് ഹൈകോടതിയുടെ നോട്ടീസ്. മോർബി മുനിസിപ്പാലിറ്റി ഉന്നയിച്ച വാദങ്ങൾ കോടതി നിരസിക്കുകയും ഓവറ ഗ്രൂപ്പ് ഉടമകൾക്കെതിരെ സമർപ്പിച്ച ഹരജി അംഗീകരിക്കുകയുമായിരുന്നു. അടുത്ത ഹിയറിങിൽ മറുപടി നൽകണമെന്ന് ജയ്സുഖ് പട്ടേലിനെ കോടതി അറിയിച്ചു.
ഹരജി പരിഗണിക്കുന്നതിനിടെ മുനിസിപ്പാലിറ്റിയെ കോടതി രൂക്ഷമായി വിമർശിച്ചു. മുനിസിപ്പാലിറ്റിയുടെ അശ്രദ്ധയെ പ്രതിരോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് കോടതി പറഞ്ഞു. അശ്രദ്ധ തുടർന്നാൽ മുനിസിപ്പാലിറ്റിക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം തകർന്ന് 134 പേരാണ് മരിച്ചത്. നവംബർ ഏഴിന് ഗുജറാത്ത് ഹൈകോടതി അപകടത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്കുൾപ്പടെ നോട്ടീസ് അയക്കുകയും ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.