വളർത്തുമൃഗങ്ങൾ ആളുകളെ ആക്രമിച്ചാൽ ഉടമക്ക് പിഴ
text_fieldsന്യൂഡൽഹി: നായയടക്കമുള്ള വളർത്തുമൃഗങ്ങളുടെ ആക്രമണം വർധിച്ചതോടെ പിഴ ചുമത്താനൊരുങ്ങി നോയിഡ ഭരണകൂടം. വളർത്തുമൃഗങ്ങളുടെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ പിഴയായി 10,000 രൂപ ഉടമ നൽകണം. ഇതിന് പുറമേ പരിക്കേറ്റയാളുടെ ചികിത്സ ചെലവും വളർത്തുമൃഗത്തിന്റെ ഉടമ വഹിക്കണം.
കഴിഞ്ഞ ദിവസം ചേർന്ന നോയിഡ അതോറിറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങുകയും ചെയ്തു. പുതിയ നിയമങ്ങൾക്ക് അനുസൃതമായി മൃഗക്ഷേമ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. നോയിഡ ഭരണകൂടത്തിന്റെ ആപിൽ വളർത്തുനായ്ക്കളുടെ വിവരങ്ങളുടെ രജിസ്റ്റർ ചെയ്യാത്തവർക്കും പിഴയുണ്ടാവും.
വളർത്തുനായ്ക്കൾക്ക് വന്ധ്യകരണവും ആന്റി റാബീസ് വാക്സിനേഷനും നിർബന്ധമാണ്. നേരത്തെ നോയിഡയിൽ നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭരണകൂടം നടപടികൾ കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.