Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓക്​സിജൻ ക്ഷാമം; മധ്യപ്രദേശിൽ നാലു കോവിഡ്​ രോഗികൾ മരിച്ചു
cancel
Homechevron_rightNewschevron_rightIndiachevron_rightഓക്​സിജൻ ക്ഷാമം;...

ഓക്​സിജൻ ക്ഷാമം; മധ്യപ്രദേശിൽ നാലു കോവിഡ്​ രോഗികൾ മരിച്ചു

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ ഓക്​സിജൻ അപര്യാപ്​തതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ​ നാലു കോവിഡ്​ രോഗികൾ മരിച്ചു. ദേവാസ്​ ജില്ലയിലെ അമാൽട്ട ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലാണ്​ സംഭവം.

ഏഴുമണിക്കൂറോളം രോഗികൾ ഓക്​സിജൻ ലഭിക്കാതെ വലഞ്ഞതായാണ്​ വിവരം. തുടർന്ന്​ വെൻറിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും നാലുപേരും മരിച്ചു. ഓക്​സിജൻ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്​സിജൻ ലഭിക്കാതെയാണ്​ ഇവർ മരിച്ചതെന്ന ആരോപണം സർക്കാർ നിഷേധിച്ചു.

സംഭവം ​അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക്​ 400 സിലിണ്ടറുകൾ നൽകിയിരുന്നതായും ഇതിൽ 200 എണ്ണം ഉപയോഗിച്ചതായും ചീഫ്​ മെഡിക്കൽ ഓഫിസർ ഡോ. എം.പി. ശർമ അറിയിച്ചു. ​നാലുപേരുടെയും മരണം ഓക്​സിജൻ ലഭിക്കാത്തതിനെ തുടർന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshCovid deathOxygen Cylinder Shortage
News Summary - Oxygen Cylinder Shortage Four Covid Patients Die In Madhya Pradesh
Next Story