Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2022 1:11 PM GMT Updated On
date_range 3 Dec 2022 1:14 PM GMTഒയോയും ജീവനക്കാരെ വെട്ടിക്കുറക്കുന്നു; 600 പേരെ പറഞ്ഞുവിടും, പുതുതായി 250 പേരെ ജോലിക്കെടുക്കും
text_fieldsbookmark_border
ന്യൂഡൽഹി: ഐ.പി.ഒ അടിസ്ഥാനമാക്കിയുള്ള ട്രാവൽ ടെക് കമ്പനി ഒയോയും ജീവനക്കാരെ വെട്ടിക്കുറക്കുന്നു. ആകെ ജീവനക്കാരിൽ 10 ശതമാനം പേരെയാണ് വെട്ടിക്കുറക്കുന്നത്. കമ്പനിയുടെ രൂപഘടനയിൽ അടിസ്ഥാന പരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ആകെയുള്ള 3700 ജീവനക്കാരിൽ 600പേർക്ക് ജോലി നഷ്ടമാകുമ്പോൾ, പുതുതായി 250 പേരെ എടുക്കുന്നുമുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള തീരുമാനം നിരാശാജനകമാണെന്നാണ് ഒയോ സ്ഥാപകൻ റിതേഷ് അഗർവാൾ പറയുന്നത്. വിട്ടയക്കേണ്ടിവരുന്ന ഭൂരിഭാഗം ആളുകളും ലാഭകരമായി തൊഴിൽ ചെയ്യുന്നവരാണെന്ന് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story