കനയ്യക്കെതിരായ രാജ്യേദ്രാഹകേസ്: പ്രതിഷേധം ശക്തമാകുന്നു
text_fieldsഡൽഹി: രാജ്യദ്രോഹകേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറും സി.പി.ഐ നേതാവുമായ കനയ്യകുമാറിനെതിരെ വിചാരണക്ക ് അനുമതി നൽകിയ ഡൽഹി സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
രാജ്യേദ്രാഹകേസിൽ ഡൽഹി സർക്കാർ അജ്ഞരാണെന് ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അഭിപ്രായപ്പെട്ടു. ഡൽഹി സർക്കാരിൻെറ നടപടിയെ ശക്തമായി തള്ളികളയുന്ന ുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Delhi Government is no less ill-informed than the central government in its understanding of sedition law.
— P. Chidambaram (@PChidambaram_IN) February 29, 2020
I strongly disapprove of the sanction granted to prosecute Mr Kanhaiya Kumar and others for alleged offences under sections 124A and 120B of IPC.
2016ലാണ് കനയ്യ കുമാറിനും മറ്റു ഒമ്പതുപേർക്കുമെതിരെ രാജ്യദ്രോഹകേസെടുത്തത്. സർവകലാശാലയിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണത്തിൽ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കേസ്. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ വൈകിപ്പിച്ചതിനെ തുടർന്ന് കേസിൻെറ നടപടി ക്രമങ്ങൾ നിലച്ചിരിക്കുകയായിരുന്നു.
അതേസമയം വിചാരണക്ക് അനുമതി നൽകിയ ഡൽഹി സർക്കാർ നടപടി സ്വാഗതാർഹമെന്ന് ബി.ജെ.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.