കോൺഗ്രസ് ആസ്ഥാനത്ത് എത്തിയത് നാടകീയമായി
text_fieldsന്യൂഡൽഹി: രാജ്യം വിടുന്നത് വിലക്കിയ ‘ലുക്കൗട്ട് നോട്ടീസ്’ പ്രതിയായി പൊടുന്നനെ മാ റിയതിനിടയിൽ എ.െഎ.സി.സി ആസ്ഥാനത്ത് നാടകീയമായി കോൺഗ്രസ് നേതാവ് പി. ചിദംബരത ്തിെൻറ വാർത്തസമ്മേളനം. അറസ്റ്റ് ചെയ്യപ്പെേട്ടക്കാമെന്ന സാഹചര്യം നിലനിൽക്കെത ന്നെയാണ്, ബുധനാഴ്ച രാത്രി 8.15ന് കേസുമായി ബന്ധപ്പെട്ട തെൻറ നിലപാട് വിശദീകരിക്കാൻ അദ്ദേഹം മുതിർന്ന നേതാക്കൾക്കൊപ്പം വാർത്തസമ്മേളനത്തിെനത്തിയത്.
സി.ബി.െഎ, എൻ ഫോഴ്സ്മെൻറ് തുടങ്ങിയ അന്വേഷണ ഏജൻസികളിൽനിന്ന് ഒളിച്ചുനടക്കുകയല്ല, നീതിയും നിയമസംരക്ഷണവും തേടുകയാണ് കഴിഞ്ഞ മണിക്കൂറുകളിൽ താൻ ചെയ്തുകൊണ്ടിരുന്നതെന്ന് ചിദംബരം എഴുതിത്തയാറാക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു. എന്നാൽ, തെൻറ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച മാത്രമാണ് പരിഗണിക്കുന്നത്. ഇൗ സാഹചര്യത്തിൽ ഒളിച്ചുനടക്കാനല്ല, നിയമത്തെ മാനിച്ചുകൊണ്ട് തല ഉയർത്തിപ്പിടിക്കാനാണ് താൽപര്യപ്പെടുന്നതെന്ന് ചിദംബരം പറഞ്ഞു.
താൻ നിയമത്തെ മാനിക്കുന്നതുപോലെ അന്വേഷണ ഏജൻസികളും നിയമത്തെ മാനിക്കുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച തെൻറ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതുവരെ അവർ കാത്തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗരസ്വാതന്ത്ര്യം സുപ്രീംകോടതി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതുന്നത്. കേസിെൻറ സാഹചര്യങ്ങൾ ചിദംബരം വിശദീകരിച്ചു. അന്വേഷണ ഏജൻസികളുടെ എല്ലാ നടപടികളോടും സഹകരിച്ചിട്ടുണ്ട്.
ഏഴു മാസമായി ഇടക്കാല ജാമ്യമുണ്ട്. 15 മാസത്തോളമായി കേസ് വിധി പറയാൻ മാറ്റിവെച്ചിരിക്കെയാണ്, മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളിയത്. അതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള കടലാസ് േജാലികളിലായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ; ഒളിച്ചു നടക്കുകയായിരുന്നില്ല.
കേസിൽ താൻ പ്രതിയല്ല. അന്വേഷണ ഏജൻസികൾ കുറ്റപത്രം നൽകിയിട്ടില്ല. രേഖപ്പെടുത്തിയ എഫ്.െഎ.ആറിൽ താൻ തെറ്റുചെയ്തതായി പറയുന്നില്ല. വലിയ കുറ്റങ്ങൾ ചെയ്തതായി ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നിട്ടും നുണപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ചിദംബരം പറഞ്ഞു. അഭിഭാഷകർകൂടിയായ കപിൽ സിബൽ, അഭിഷേക് സിങ്വി, സൽമാൻ ഖുർശിദ്, വിവേക് തൻഖ, എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ ഗുലാംനബി ആസാദ്, കെ.സി. വേണുഗോപാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വാർത്തസമ്മേളനം.
എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ച് വാർത്തസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ ചിദംബരം, വൈകാതെ എ.െഎ.സി.സി ആസ്ഥാനത്തുനിന്ന് പോയി. ഉടനടി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക ഉയർന്നിരുന്നെങ്കിലും, അപ്പോഴേക്ക് അന്വേഷണ ഏജൻസികൾ അവിടെ എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.