ജാമ്യം ലഭിച്ച ചിദംബരം സുപ്രീംകോടതിയിൽ അഭിഭാഷകനായി ഹാജരായി
text_fieldsന്യുഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം ജാമ്യം നേടിയ ശേഷം ആദ്യമായി സുപ്രീംകോടതിയിലെത്തി. പ്രതിയായല്ല, അഭിഭാഷകനായാണ് എത്തിയത്. ആഭ്യന്തര കലാപ, വിവാഹമോചന കേസുകളിൽ കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിങ്വി, കപിൽ സിബൽ എന്നിവർക്കെതിരായാണ് ചിദംബരം ഹാജരായത്.
ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിനു വേണ്ടി ഹാജരായതും അദ്ദേഹത്തിന് ജാമ്യം ലഭിക്കാനായി വാദമുയർത്തിയതും സിബലും സിങ്വിയുമായിരുന്നുവെന്നതാണ് ഏറെ രസകരം.
ഈ മാസം നാലിനായിരുന്നു 106 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ ചിദംബരം ജാമ്യത്തിലിറങ്ങിയത്. പാർലമെൻറിൻെറ ശീതകാല സമ്മേളനത്തിൽ ചിദംബരം പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിശിത വിമർശനമാണ് ചിദംബരം ഇന്ന് സഭയിലുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.