അധ്വാനം മക്കൾക്കു വേണ്ടി മാത്രം; ഗെഹ്ലോട്ട്, ചിദംബരം, കമൽനാഥ് പ്രതിക്കൂട്ടിൽ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റു സ്ഥാനാർഥികളെ കൈവിട്ട് മക്കളെ ജയിപ്പിക ്കുന്നതിൽമാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക ് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം എ ന്നിവർ പ്രതിക്കൂട്ടിൽ.
കൂട്ടായ പ്രവർത്തനം ഉണ്ടായില്ലെന്ന അമർഷം പ്രവർത്തക സമി തിയിൽ തുറന്നടിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്മാറ്റം പ്രഖ്യാപിച്ചതോടെ, കോൺ ഗ്രസിൽ ഇവർ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ്. മക്കൾക്ക് സീറ്റു ലഭിച്ചില്ലെങ്കിൽ ര ാജിയടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് ചിദംബരം അടക്കമുള്ളവർ പാർട്ടി നേതൃ ത്വത്തെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും റിപ്പോർട്ടുണ്ട്.
ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരവും (തമിഴ്നാട്ടിലെ ശിവഗംഗ) കമൽനാഥിെൻറ മകൻ നകുൽനാഥും (മധ്യപ്രദേശിലെ ചിന്ദ്വാര) ജയിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ മത്സരിച്ച അശോക് ഗെഹ്ലോട്ടിെൻറ മകൻ വൈഭവ് ഗെഹ്ലോട്ട് രണ്ടു ലക്ഷത്തിലേറെ വോട്ടിനാണ് േതാറ്റത്. പാർട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും. എന്നാൽ, ഇരു സംസ്ഥാനങ്ങളിലും പാർട്ടിയുടെ പ്രകടനം അതിദയനീയമായിരുന്നു. രാജസ്ഥാനിൽ ഒരു സീറ്റുപോലും നേടാനായില്ല. നകുൽനാഥ് മത്സരിച്ച ചിന്ദ്വാര മാത്രമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് ലഭിച്ചത്. പ്രമുഖ നേതാവും കമൽനാഥിെൻറ പ്രതിയോഗിയുമായ ജ്യോതിരാദിത്യ സിന്ധ്യ അടക്കം തോറ്റു.
സംസ്ഥാനത്തിെൻറ മൊത്തം ചുമതലയുള്ള കമൽനാഥ് മകൻ മത്സരിച്ച ചിന്ദ്വാരയിൽ മാത്രമാണ് പ്രചാരണത്തിനിറങ്ങിയതെന്നും മറ്റു മണ്ഡലങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പ്രാദേശിക നേതാക്കൾ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കമൽനാഥിനെതിരെ പ്രവർത്തക സമിതിയിൽ വിമർശനം തുടങ്ങിവെച്ചത് സംസ്ഥാനത്തുനിന്നുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയാണ്. മക്കൾക്ക് സീറ്റ് ലഭിക്കണമെന്ന ചിലരുടെ വാശി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് േജ്യാതിരാദിത്യ വിമർശനത്തിന് തുടക്കമിട്ടത്.
25 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ ഗെഹ്ലോട്ട് നടത്തിയ 130 റാലികളിൽ 93ഉം മകെൻറ മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് ചൂടുപിടിച്ച അവസാന 10 ദിവസം സംസ്ഥാനത്തിെൻറ മുഖ്യമന്ത്രികൂടിയായ ഗെഹ്ലോട്ട് ജോധ്പുരിന് പുറത്ത് എവിടെയും പ്രചാരണത്തിനിറങ്ങിയിട്ടില്ല. പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റ് മാസങ്ങളോളം പണിയെടുത്താണ് സംസ്ഥാനം ബി.ജെ.പിയിൽനിന്നും പിടിച്ചെടുത്തത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയിച്ചതോടെ മുഖ്യമന്ത്രിപദവി ഗെഹ്ലോട്ട് തട്ടിയെടുത്തു.
ഇതുമായി ബന്ധപ്പെട്ട ഭിന്നതയും രാജസ്ഥാനിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായി. ഗെഹ്ലോട്ടിനെതിരെ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾതന്നെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, താൻ എല്ലാ മണ്ഡലത്തിലും ഒരു തവണയെങ്കിലും േപായിട്ടുണ്ടെന്നും 22 പേരുടെ പത്രിക സമർപ്പണത്തിൽ പെങ്കടുത്തിട്ടുണ്ടെന്നുമാണ് ഗെഹ്ലോട്ടിെൻറ പ്രതികരണം.
താൻ മത്സരിച്ച് വിജയിച്ച തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലമാണ് മകന് വേണ്ടി ചിദംബരം പിടിച്ചുവാങ്ങിയത്. മകെൻറ മണ്ഡലത്തിലല്ലാതെ ചിദംബരവും പ്രചാരണത്തിനിറങ്ങിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ കൂടുതൽ പൊട്ടിത്തെറികളുണ്ടായേക്കും. ഗെഹ്ലോട്ടിെൻറ മുഖ്യമന്ത്രിസ്ഥാനവും തുലാസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.