Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്പദ്​വ്യവസ്​ഥയുടെ...

സമ്പദ്​വ്യവസ്​ഥയുടെ നാലിൽ മൂന്നു ടയറുകളും പഞ്ചർ -പി. ചിദംബരം

text_fields
bookmark_border
സമ്പദ്​വ്യവസ്​ഥയുടെ നാലിൽ മൂന്നു ടയറുകളും പഞ്ചർ -പി. ചിദംബരം
cancel

ന്യൂഡൽഹി: സാമ്പത്തികരംഗം മോശമായി കൈകാര്യം ചെയ്യുക വഴി ജനജീവിതം ദുസ്സഹമാക്കിയ മോദിസർക്കാറിനെതിരെ 10 ഇന കുറ്റപത്രവുമായി മുൻധനമന്ത്രി പി. ചിദംബരം. സമ്പദ്​വ്യവസ്​ഥയുടെ നാലു ചക്രങ്ങളിൽ മൂന്നും പഞ്ചറായി. കയറ്റുമതിയിൽ വളർച്ചയില്ല. സ്വകാര്യ നിക്ഷേപം വരുന്നില്ല. സ്വകാര്യ ഉപഭോഗം ഉയരുന്നില്ല. സർക്കാറി​​​െൻറ ചെലവു മാത്രമാണ്​ ഉയർന്നു നിൽക്കുന്നത്​. 

പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവക്ക്​ കൃത്രിമമായി ഉണ്ടാക്കിയ വിലക്കയറ്റം കടുത്ത പ്രയാസമാണ്​ വരുത്തിവെച്ചത്​.  ഇപ്പോൾ ഇന്ധന വില ഉയർന്നു നിൽക്കുന്നതിന്​ ഒരു കാരണവുമില്ല. ഉപയോക്​താക്കളുടെ നിസഹായത ചൂഷണം ചെയ്യുകയാണ്​.

കർഷക രോഷം തെരുവിൽ പ്രകടമാണ്​. കൃഷി ലാഭകരമല്ലാതായി. കൂലി മാറ്റമില്ലാതെ നിൽക്കുന്നു. മിനിമം താങ്ങുവില കർഷകന്​ പ്രയോജനം ചെയ്യുന്നില്ല. തൊഴിലില്ലായ്​മ കൂടി. രണ്ടു കോടി വാർഷിക തൊഴിലവസരങ്ങൾ വാഗ്​ദാനം ചെയ്​ത സർക്കാറാണ്​ അധികാരത്തിൽ. 

സാമൂഹിക സുരക്ഷാ പദ്ധതികൾ അവഗണിക്കുകയാണ്​. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയിട്ടില്ല. തൊഴിലുറപ്പു പദ്ധതിയുടെ അന്തഃസത്ത ചോർത്തി. മൂന്നിലൊന്നു കർഷകർ പോലും വിള ഇൻഷുറൻസി​​​െൻറ പരിധിയിൽ വരുന്നില്ല. നോട്ട്​ അസാധുവാക്കലി​​​െൻറ പ്രത്യാഘാതങ്ങൾ തുടരുന്നു. വികലമായി നടപ്പാക്കിയ ജി.എസ്​.ടി വ്യാപാര വ്യവസായ മേഖലകളെ വേട്ടയാടുന്നു. 

ബാങ്കുകളുടെ മൊത്തം കിട്ടാക്കടം പെരുകി. നാലു വർഷം കൊണ്ട്​ 2.63 ലക്ഷം കോടിയിൽ നിന്ന്​ 10.3 ലക്ഷംകോടിയായി. നാണ്യപ്പെരുപ്പം ഉയരുകയാണ്​. ഒരു വർഷത്തിനിടെ സാമ്പത്തിക സാഹചര്യങ്ങൾ വഷളായി എന്നാണ്​ റിസർവ്​ ബാങ്കി​​​െൻറ ഉപഭോക്​തൃ വിശ്വാസ സർവേയിൽ പ​െങ്കടുത്ത 48 ശതമാനവും പറഞ്ഞത്​. രാജ്യത്തെ പിന്നാക്ക പ്രദേശങ്ങ​ളെ സർവേയിൽ പ​െങ്കടുപ്പിച്ചിട്ടില്ലെന്നിരിക്കേ, 48 ശതമാനമെന്ന കണക്ക് യഥാർഥ സ്​ഥിതിയേക്കാൾ ത​ാഴെയാണെന്ന്​ ചിദംബരം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam newsP. ChidambaramFinance Sector
News Summary - P. Chidambaram Attack to Modi Govt Finance Sector -India News
Next Story