ചിദംബരത്തെ ലജ്ജാകരമായി വേട്ടയാടുന്നു -പ്രിയങ്ക
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരത്തിന് പിന്തുണയ ുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.
ആഭ്യന്തര മന്ത്രിയായും ധനകാര്യ മന്ത്രിയായും പതിറ്റാണ്ടുകളോളം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച ഏറെ യോഗ്യനായ വ്യക്തിയാണ് പി. ചിദംബരം. ഒട്ടും സങ്കോചമില്ലാതെ ഭരണകൂടത്തിൻെറ പരാജയം തുറന്നുകാട്ടുകയും സത്യം വിളിച്ചുപറയുകയുമാണ് അദ്ദേഹം ചെയ്തത്.
ഭീരുക്കൾക്ക് സത്യം വിഷമകരമാണ്. അതുകൊണ്ട് ചിദംബരം ലജ്ജാകരമായി വേട്ടയാടപ്പെടുകയാണ്. എന്ത് പ്രത്യാഘാതമുണ്ടായാലും അദ്ദേഹത്തിനൊപ്പം നിന്ന് സത്യത്തിനായി പോരാടുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
but the truth is inconvenient to cowards so he is being shamefully hunted down. We stand by him and will continue to fight for the truth no matter what the consequences are.
— Priyanka Gandhi Vadra (@priyankagandhi) August 21, 2019
2/2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.