എയർസെൽ ഇടപാടിൽ ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് കള്ളപ്പണ ഇടപാട് കേസിൽ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബര ത്തെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ അനുബന്ധ കുറ്റപത്രം.
രണ്ടു കമ്പനികൾക്കുംവേണ്ടി ക്രമക്കേട് നടത്തി വിദേശ നിക്ഷേപ അംഗീകാരം തരപ്പെടുത്തിക്കൊടുത്തുവെന്നാണ് കേസ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ ചിദംബരത്തിനു പുറമെ മകൻ കാർത്തി ചിദംബരം, അക്കൗണ്ടൻറ് എന്നിവരടക്കം ഒമ്പതു പേർ പ്രതിപ്പട്ടികയിലുണ്ട്.
ചിദംബരം ധനമന്ത്രിയായിരിക്കേ, കാർത്തി ചിദംബരത്തിന് കോഴ നൽകി സ്വാധീനിച്ച് വിദേശനിക്ഷേപാനുമതി തരപ്പെടുത്തിയെന്ന് എൻഫോഴ്സ്മെൻറ് കുറ്റപത്രത്തിൽ പറഞ്ഞു. മലേഷ്യൻ കമ്പനിയായ മാക്സിസ് ഇന്ത്യൻ ടെലികോം കമ്പനിയായ എയർസെൽ വാങ്ങിയ 3500 കോടി രൂപയുടെ ഇടപാട് നടന്നത് 2006ലാണ്.
ഇത്തരമൊരു വിദേശനിക്ഷേപത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകേണ്ടതുണ്ട്. എന്നാൽ, കുറഞ്ഞ തുകക്ക് അംഗീകാരം നൽകാൻ അനുവാദമുള്ള ധനമന്ത്രാലയം നേരിട്ട് വൻകിട നിക്ഷേപത്തിന് അനുമതി നൽകുകയായിരുന്നു. ഇൗ അംഗീകാരം കിട്ടിയശേഷം എയർസെൽ കമ്പനി കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട കമ്പനിക്ക് 26 ലക്ഷം രൂപ നൽകി.
രാഷ്ട്രീയ വിരോധംവെച്ചാണ് മോദി സർക്കാർ നീങ്ങുന്നതെന്ന് ചിദംബരം ആരോപിക്കുന്നു. ഇൗ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് മേധാവി കമാലി സിങ് വിരമിക്കുന്നതിന് തൊട്ടുമുമ്പായാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
നേരേത്ത കാർത്തിയെ അറസ്റ്റു ചെയ്യുകയും ചിദംബരത്തെ ചോദ്യംചെയ്യുകയുമുണ്ടായി. െഎ.എൻ.എക്സ് മീഡിയ കേസിൽ കോടതിയെ സമീപിച്ച് അറസ്റ്റിൽനിന്ന് നവംബർ 29 വരെ ചിദംബരം സംരക്ഷണം നേടിയിട്ടുണ്ട്. ഇന്ദ്രാണി മുഖർജിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനത്തിന് വിദേശനിക്ഷേപാനുമതി നൽകിയതുമായി ബന്ധപ്പെട്ടതാണ് ഇൗ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.