ബി.ജെ.പി സർക്കാർ എൻ.പി.ആർ നടപ്പാക്കുന്നത് നിഗൂഢ ലക്ഷ്യത്തോടെ -ചിദംബരം
text_fieldsന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (എൻ.പി.ആർ) നടപ്പാക്കുന്നത് നിഗൂഢമായ ലക്ഷ്യത്തോടെയെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. 2010ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന എൻ.പി.ആർ അല്ല ഇപ്പോൾ നടപ്പാക്കുന്നതെന്നും ചിദംബരം ആരോപിച്ചു.
2010ൽ യു.പി.എ സർക്കാർ എൻ.പി.ആർ അവതരിപ്പിക്കുന്ന വേളയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം നടത്തിയ പ്രസംഗം ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ബി.ജെ.പി നടപ്പാക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയുള്ള എൻ.പി.ആർ ആണെന്ന് ചിദംബരം പ്രതികരിച്ചത്.
'പഴയ വിഡിയോ ബി.ജെ.പി ഇപ്പോൾ കൊണ്ടുവന്നതിൽ സന്തോഷമുണ്ട്. വിഡിയോ ശ്രദ്ധിക്കൂ. 2011ലെ സെൻസസിന് മുന്നോടിയായി താമസക്കാരുടെ കണക്കെടുക്കാനാണ് ഞങ്ങൾ എൻ.പി.ആർ കൊണ്ടുവന്നത്. പൗരത്വത്തിനായിരുന്നില്ല ഊന്നൽ നൽകിയത്. പൗരത്വ പട്ടികയെ കുറിച്ച് സൂചിപ്പിച്ചിട്ടുപോലുമില്ല' -ചിദംബരം പറഞ്ഞു.
എൻ.പി.ആറിനെ വിവാദമായ എൻ.ആർ.സിയുമായി ബന്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, എൻ.പി.ആർ വിവരങ്ങൾ എൻ.ആർ.സിക്കായി ഉപയോഗിക്കുന്നില്ലെന്നും യു.പി.എ കാലത്താണ് എൻ.പി.ആർ നടപ്പാക്കിത്തുടങ്ങിയതെന്നും ബി.ജെ.പി പറയുന്നു.
ജനസംഖ്യ രജിസ്റ്ററിെൻറ മറവിൽ നടപ്പാക്കുന്നത് പൗരത്വ പട്ടിക –കോൺഗ്രസ്
ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിെൻറ (എൻ.പി.ആർ) മറവിൽ ബി.ജെ.പി സർക്കാർ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) എന്ന സ്വന്തം അജണ്ട നടപ്പാക്കുകയാണെന്ന് കോൺഗ്രസ്. ഇതിെൻറ മുന്നൊരുക്കമായി 2019ൽ 30 ലക്ഷം പേർക്ക് എൻ.പി.ആർ അപേക്ഷ ഫോറം നൽകി സർക്കാർ പരീക്ഷിച്ചിട്ടുെണ്ടന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പൗരത്വ പട്ടിക കോൺഗ്രസ് നടപ്പാക്കില്ല. സംസ്ഥാനങ്ങൾ ജനസംഖ്യ രജിസ്റ്ററിനെ കുറിച്ച് മൗനം പാലിക്കുന്നതിനിടയിലാണ് അജയ് മാക്കൻ കോൺഗ്രസ് ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തി പാർട്ടി നിലപാട് വ്യക്തമാക്കിയത്.
സമൂഹത്തെ വിഭജിക്കലാണ് ബി.ജെ.പി സർക്കാറിെൻറ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻ.പി.ആർ, പൗരത്വപട്ടികയുടെ ആദ്യഘട്ടമാണെന്ന് രാജ്യസഭയിൽ സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനകം വിതരണം ചെയ്ത എൻ.പി.ആർ ഫോറത്തിൽ മാതാവിേൻറയും പിതാവിേൻറയും അടക്കം ജനനത്തീയതിയും ആധാർ, ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ തുടങ്ങിയവ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവർഷം എൻ.പി.ആറിനെ കുറിച്ച് സർക്കാർ ഒരക്ഷരം പറഞ്ഞിട്ടില്ല. എൻ.ആർ.സിയെ കുറിച്ചു മാത്രമാണ് പറഞ്ഞത്്. 2003ൽ എൻ.ഡി.എ സർക്കാറാണ് പൗരത്വ ഐഡൻറി കാർഡ് കൊണ്ടുവരാനുള്ള പദ്ധതി ആരംഭിച്ചത്. ഇത് വിവേക ശൂന്യമാണെന്ന് ചൂണ്ടിക്കാട്ടി 2006 ഒക്ടോബറിൽ യു.പി.എ സർക്കാർ ഇത് നിർത്തിവെച്ചു. 2010ൽ യു.പി.എ സർക്കാർ സാധാരണക്കാരുടെ കണക്ക് മാത്രമാണ് എടുത്തത്. അത് പൗരത്വ കണക്കല്ല. അന്ന് ജനനത്തീയതിയോ മറ്റു രേഖകേളാ ആവശ്യപ്പെട്ടിട്ടില്ല. 2020ൽ അവയെല്ലാം ആവശ്യപ്പെടുന്നുണ്ടെന്നും അജയ്മാക്കാൻ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിേൻറത് തന്ത്രപരമായ പിന്മാറ്റം –പ്രശാന്ത് കിഷോർ
ന്യൂദല്‍ഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാറിെൻറ ഇപ്പോഴത്തെ നിലപാട് തന്ത്രപരമായ പിന്മാറ്റം മാത്രമാണെന്ന് എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യുവിെൻറ വൈസ് പ്രസിഡൻറ് പ്രശാന്ത് കിഷോർ. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്നുള്ള തന്ത്രപരമായ പിന്മാറ്റമാണിത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. അനുകൂല ഉത്തരവ് വന്ന് കഴിഞ്ഞാല്‍ മുഴുവന്‍ നടപടി ക്രമങ്ങളും അവര്‍ ആരംഭിച്ചിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.