ചെന്നൈയിലെ തൻെറ വസതിയിലും റെയ്ഡ് നടക്കാൻ സാധ്യതയെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിലെ തൻെറ വസതിയിലും ആദായ നികുതി വകുപ്പിൻെറ പരിശോധന ഉടൻ പ്രതീക്ഷിക്കുന്നുവെന്ന് മുതിർ ന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടങ്കോലിടാനുള്ള ബി.ജെ.പി ശ്രമങ്ങൾ വ്യാഴാഴ് ച തുടങ്ങിയതായും ചിദംബരം ട്വിറ്ററിലൂടെ ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിൻെറ അടുത്ത സഹായിയുടെ വസതിയിൽ കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡിനെ പരാമർശിച്ചുെകാണ്ടായിരുന്നു ചിദംബരത്തിൻെറ ട്വീറ്റ്.
‘ചെന്നൈയിലെ ശിവഗംഗ മണ്ഡലത്തിലുള്ള തൻെറ വസതിയിൽ റെയ്ഡ് നടത്താനാണ് ആദായ നികുതി വകുപ്പിൻെറ പ്ലാൻ എന്ന് ഞാൻ പറയുന്നു. തെരച്ചിൽ സംഘത്തെ ഞങ്ങൾ സ്വാഗതം ചെയ്യും. ഞങ്ങൾക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ആദായ നികുതി വകുപ്പിന് അറിയാം. അവരും മറ്റ് ഏജൻസികളും ഇതിനു മുമ്പും ഞങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടങ്കോലിടുക എന്നതുമാത്രമാണ് ഇതിൻെറ പിറകിലെ പ്രേരണ.’ - ചിദംബരം ട്വീറ്റ് ചെയ്തു.
ജനങ്ങൾ ഇൗ സർക്കാറിൻെറ അതിക്രമങ്ങൾ കാണുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ അതിന് പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവഗംഗയിൽ നിന്ന് ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരമാണ് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. കാർത്തിയുടെ മത്സരത്തെ ഇല്ലാതാക്കാനായാണ് ബി.ജെ.പി റെയ്ഡിന് ശ്രമിക്കുന്നതെന്നാണ് ചിദംബരത്തിൻെറ വാദം.
അതേസമയം, ആദായ നികുതി വകുപ്പ് റെയ്ഡുകളെ രാഷ്ട്രീയപ്രേരിതമെന്ന് വിളിക്കാൻ സാധിക്കിെല്ലന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ പ്രതികരിച്ചു. റെയ്ഡ് സംബന്ധിച്ച് പ്രതിപക്ഷത്തിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ആരുമായി ബന്ധെപ്പട്ടതാണെന്നും അവർക്ക് പരിശോധിച്ചു കൂടെ? റെയ്ഡ് രാഷ്ട്രീയവത്കരിക്കരുത്. അങ്ങനെ െചയ്യുന്ന സ്വഭാവം കോൺഗ്രസിനുണ്ട്. - ബി.ജെ.പി വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.