പി. ചിദംബരത്തിൻെറ ജാമ്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി.ചിദംബരം നൽകിയ മുൻകൂർ ജാമ്യഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവ് കപിൽ സിബലിൻെറ നേതൃത്വത്തി ലുള്ള അഭിഭാഷക സംഘം ഹരജി അടിയന്തിരമായി പരിഗണിക്കാൻ ഒരു ദിവസം മുഴുവൻ നടത്തിയ നീക്കത്തിനൊടുവിലാണ് സുപ്രീംകോ ടതി തീരുമാനം.
ചിദംബരത്തിൻെറ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രണ്ട് തവണ സുപ്രീംകോടതി ജഡ്ജി എൻ.വി. രമണയുടെ മുമ്പ ാകെ എത്തിയിരുന്നു. രണ്ട് തവണയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ സമീപിക്കാനായിരുന്നു രമണ നിർദേശിച്ചത്.
ഹരജിയിൽ പിഴവുള്ളതിനാലാണ് കേസ് സുപ്രീംകോടതി ഇന്ന് ലിസ്റ്റ് ചെയ്യാതിരുന്നത്. ചീഫ് ജസ്റ്റിസ് കേസ് ലിസ്റ്റ് ചെയ്യാതെ ഹരജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് രമണ വീണ്ടും അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹരജി രാവിലെ ജസ്റ്റിസ് രമണ പരിഗണിച്ചിരുന്നില്ല. ഇതെ തുടർന്ന് ഉച്ചക്ക് വീണ്ടും ചിദംബരത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്റ്റിസ് രമണക്ക് മുന്നിൽ ഹാജരാവുകയും ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ ഹരജി പരിഗണിക്കാനവില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായി തടസങ്ങളില്ലാതായി. ആദ്യം നല്കിയ ഹരജിയിലെ പിഴവിനെ തിരുത്തിയാണ് വീണ്ടും നല്കിയിരുന്നത്.
ചിദംബരത്തിന്നെ അറസ്റ്റിൽ നിന്ന് ഇന്ന് പരിരക്ഷ ലഭിക്കാത്തതിനാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ചിദംബരം എവിടെയാണെന്ന് സൂചനയില്ല.
സി.ബി.ഐ ചൊവ്വാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി രണ്ട് തവണ ചിദംബരത്തിൻെറ വസതിയിൽ എത്തുകയും അദ്ദേഹെത്ത കാണാനാവാതെ മടങ്ങുകയും ചെയ്തിരുന്നു.
ഒന്നാം യു.പി.എ സർക്കാറിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് െഎ.എൻ.എക്സ് മീഡിയക്ക് വിദേശ മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ചിദംബരം സഹായിച്ചുവെന്നും പ്രത്യുപകാരമായി മകൻ കാർത്തി ചിദംബരത്തിന് ഇരുവരും സാമ്പത്തിക സഹായം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. എന്നാൽ, കേസിൽ സി.ബി.െഎ ചിദംബരത്തെ പ്രതി ചേർത്തിരുന്നില്ല. പ്രതി ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.െഎ ചിദംബരത്തിന്റെ അറസ്റ്റിനു വഴി ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.