പി.ചിദംബരത്തിന് 140.83 കോടി രൂപയുടെ ആസ്തി
text_fieldsചെന്നൈ: തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് 140.83 കോടി രൂപയുടെ ആസ്തി.
രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ജംഗമ- സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങൾ. ചിദംബരത്തിന്‍റെ പക്കൽ 32 ഗ്രാം സ്വർണവും 3.25 കാരറ്റ് വജ്രവും ഉൾപ്പെടെ 135 കോടിയുടെ ആസ്തിയും പാരമ്പര്യ സ്വത്തുക്കൾ ഉൾപ്പെടെ 5.83 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. 76.46 ലക്ഷം രൂപ കടവുമുണ്ട്.
ഭാര്യക്ക് 1,457 ഗ്രാം സ്വർണവും 76.71 കാരറ്റ് വജ്രവും 17.39 കോടി ജംഗമ സ്വത്തുക്കളും 26.53 കോടി സ്ഥാവര സ്വത്തുക്കളും അഞ്ചു കോടി രൂപ കടവുമുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചക്കിടെ കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള അനൗപചാരിക കരാറിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് കോൺഗ്രസിന് രാജ്യസഭാ സീറ്റ് അനുവദിച്ചത്.
ഡി.എം.കെ സഖ്യത്തിന് നാലു സീറ്റുകളിലാണ് വിജയിക്കാനാവുക. ഇതിലൊരു സീറ്റ് കോൺഗ്രസിന് നൽകുകയായിരുന്നു. അണ്ണാ ഡി.എം.കെ സഖ്യത്തിന് രണ്ടു പേരെ വിജയിപ്പിക്കാനാവും. അണ്ണാ ഡി.എം.കെക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.