കേസ് രജിസ്റ്റർ ചെയ്ത ദിവസവും ചിദംബരം കള്ളപ്പണം വെളുപ്പിച്ചു -ഇ.ഡി
text_fieldsന്യൂഡൽഹി: മുൻ ധനമന്ത്രി പി. ചിദംബരത്തിനെതിരെ പരാതി രജിസ്റ്റർ ചെയ്ത ദിവസവും അദ്ദേഹം കള്ളപ്പണം വെളുപ്പിച് ചുവെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി). സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇ.ഡിക്ക് വേണ്ടി ഇക്കാര് യം സുപ്രീംകോടതിയെ അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായുള്ള നിയമത്തിൽ 2009ൽ ഭേദഗതി വരുത്തിയതിന് ശേഷവും ചിദംബരം കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ ചിദംബരം കള്ളപ്പണം വിദേശത്ത് എത്തിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു.
അതേസമയം, ചിദംബരത്തെ ഇതുവരെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹത്തിൻെറ അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡിയുടെ ഏക ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ഇപ്പോൾ ചിദംബരമുള്ളത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ബുധനാഴ്ച വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.